മകളെ നെഞ്ചോട് ചേർത്ത് പൃഥ്വി; ആലി ബേബിയെ മിസ് ചെയ്യുന്നുവെന്ന് പ്രാർഥന

HIGHLIGHTS
  • കുസൃതിയൊളിപ്പിച്ച കമന്റുമായി സുപ്രിയയും ചിത്രത്തിനു താഴെയെത്തി
  • ചിത്രത്തിൽ ആലിയുടെ മുഖം കാണാനാകില്ല
prithviraj-post-a-photo-with-daughter-alankritha
SHARE

മകൾ അലംകൃതയ്ക്കൊപ്പമുള്ള  ഒരു ക്യൂട്ട് ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. മകളെ മടിയിൽ കിടത്തി നെഞ്ചോട് ചേർത്തിരിക്കുന്ന മനോഹരമായ ചിത്രമാണിത്.   Mine! എന്ന കുറിപ്പോടെ  പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി  ലൈക്കുകളാണ്.  Ahem! Mine too! എന്ന കുസൃതിയൊളിപ്പിച്ച കമന്റുമായി സുപ്രിയയും ചിത്രത്തിനു താഴെയെത്തി.

View this post on Instagram

Mine! ❤️ #Daada&Ally Pic: @jacob.babu

A post shared by Prithviraj Sukumaran (@therealprithvi) on

ആലിയെ മിസ് ചെയ്യുന്നുവെന്ന കമന്റുമായാണ് ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകൾ പ്രാർഥന എത്തിയത്. പതിവുപോലെ ചിത്രത്തിൽ ആലിയുടെ മുഖം കാണാനാകില്ല. ജേക്കബ് ബാബുവാണ് ചിത്രം പകർത്തിയിരിക്കുന്നത്

ആലിയുടെ കഴിഞ്ഞ പിറന്നാളിന് മകളുടെ മുഖം വ്യക്തമാകുന്ന  ചിത്രം പൃഥ്വിയും സുപ്രിയയും പങ്കുവച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

 English Summary : Prithviraj post a photo with daughter Alankritha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA