സ്‌ട്രീറ്റ് കൺസർട്ടിനിടെ കലാകാരന്മാർക്കൊപ്പം കുരുന്നിന്റെ പ്രകടനം: ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

HIGHLIGHTS
  • ഇടയ്ക്ക് കുരുന്ന് നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്
  • കൗതുകം തോന്നിയ കുരുന്ന് ഓടി അവർക്കരികിലേക്ക് എത്തി
viral-video-toddler-joins-musicians-during-street-concert
SHARE

വാദ്യമേളങ്ങൾ എപ്പോഴും കൊച്ചുകുട്ടികൾക്ക് ഏറെ കൗതുകകരമാണ്. അപ്പോൾ ലൈവായി  ഒരു സംഗീത ബാൻഡിന്റെ പ്രകടനം  കാണാൻ സാധിച്ചാലോ. പിന്നെ പറയുകയും വേണ്ട. മാതാപിതാക്കൾക്കൊപ്പം യാത്രചെയ്യുന്നതിനിടെ വഴിയരികിൽ  സംഗീത പരിപാടി നടക്കുന്നത് കണ്ടു അത് ആസ്വദിക്കാനെത്തിയ ഒരു കൊച്ചു മിടുക്കന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ട്രമ്പറ്റ് കണക്കെയുള്ള ഒരു ചെറിയ കുഴലും കയ്യിൽ പിടിച്ച് സംഗീതം ആസ്വദിക്കുന്ന ഒരു മിടുക്കനാണ്  വിഡിയോയിലെ താരം. വഴിയാത്രക്കാർക്ക് ആസ്വദിക്കുന്നതിനു വേണ്ടി ഡ്രമ്മുകളും ഫ്രഞ്ച് ഹോണും ട്രമ്പറ്റുമൊക്കെയായി സംഗീതപരിപാടി നടത്തുകയായിരുന്നു ഒരു സംഘം കലാകാരന്മാർ. ഇത് കണ്ട് കൗതുകം തോന്നിയ കുരുന്ന് ഓടി അവർക്കരികിലേക്ക് എത്തി. കയ്യിലുണ്ടായിരുന്ന കുഞ്ഞു കുഴലും വായിൽ വച്ച് അവനും അവർക്കൊപ്പം കൂടി.

ഇതോടെ കുഞ്ഞിന് ആസ്വദിക്കുന്നതിനു വേണ്ടി അവന്റെ അരികിൽ ഇരുന്നുകൊണ്ട് ഗായക സംഘത്തിലെ ഒരാൾ ട്രമ്പറ്റ് വായിക്കുന്നതായും വിഡിയോയിൽ കാണാം. താളത്തിനൊപ്പിച്ച് ഇടയ്ക്ക് കുരുന്ന്  നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. സംഗീതം ആസ്വദിക്കാൻ ചുറ്റും കൂടിനിന്നവർക്കും ഈ കാഴ്ച കൗതുകമായി. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ  ഒരു 'പ്രൊഫഷനലി'നെ പോലെ സംഗീതം ആസ്വദിക്കുകയാണ് അവൻ.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആയിരക്കണക്കിനാളുകൾ 53 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ കണ്ടു കഴിഞ്ഞു. ഇതിനോടകംതന്നെ തന്നെ നിരവധി ആരാധകരെയും ഈ കുട്ടി കലാകാരൻ നേടിയെടുത്തു. ഏറെ സന്തോഷം നൽകുന്ന ദൃശ്യമാണ്  ഇത് എന്ന് ഇൻറർനെറ്റ് ലോകം ഒന്നടങ്കം പറയുന്നു.

 English Summary : Viral video toddler joins musicians during street concert

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA