‘ഗായ്സ്, നിക്കർ കീറാതെ നോക്കണം’ ; ആരും ചെയ്യാത്ത വിഡിയോയുമായി ശങ്കരൻ; വൈറൽ

HIGHLIGHTS
  • തകർപ്പൻ വിഡിയോയുമായെത്തിയ ശങ്കരമാണ് താരമായിരിക്കുന്നത്
  • നിക്കർ കീറാതെ നോക്കണം. എന്റെ നിക്കർ കീറിയിട്ടുണ്ട് കേട്ടോ
viral-video-of-a-little-boy-shankaran
SHARE

ഈ അവധിക്കാലം നിരവധി കുട്ടിത്താരങ്ങളെയാണ് സമ്മാനിച്ചത്. തങ്ങളുടെ കുഞ്ഞു വിഡിയോകളുമായി സോഷ്യൽലോകത്ത് എത്തിയ കൊച്ചുകൂട്ടുകാരെ പലരേയും സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ചെയ്തു.  ഇപ്പോൾ നിക്കർ എങ്ങനെ കഴുകാം എന്ന തകർപ്പൻ വിഡിയോയുമായെത്തിയ ശങ്കരനാണ് താരമായിരിക്കുന്നത്. 

‘ഗായ്സ് പ്രത്യേകം ശ്രദ്ധിക്കണം, നിക്കർ കീറാതെ നോക്കണം. എന്റെ നിക്കർ കീറിയിട്ടുണ്ട് കേട്ടോ, പക്ഷേ നിങ്ങളുടേത് കീറരുത്..’ ആരും ചെയ്യാത്ത വിഡിയോകളുമായി നിങ്ങളുടെ മുന്നിലെത്തും എന്ന ഉറപ്പോടെ ആദ്യ വിഡിയോ പങ്കിട്ടിരിക്കുകയാണ് ശങ്കരൻ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ശങ്കരന്റെ യൂട്യൂബ് വിഡിയോ

നിക്കർ എങ്ങനെ കഴുകാം എന്നാണ് ഈ മിടുക്കൻ പഠിപ്പിക്കുന്നത്. ശങ്കരന്റെ വാക്കുകൾ കേട്ടിരിക്കാൻ രസമാണെന്ന് കാഴ്ചക്കാരും വിധിയെഴുതുന്നു. നിക്കർ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ അലക്കി വിരിക്കുന്നത് വരെയുള്ള കാര്യങ്ങൾ വിശദമായി അവൻ പറഞ്ഞുതരുന്നു. ഇടയ്ക്ക് ഒരു ഉപദേശവും. കല്ലിലിട്ട് അടിക്കുമ്പോഴും കുത്തിപ്പിഴിയുമ്പോഴും നിക്കർ കീറാതെ സൂക്ഷിക്കണം. കാരണം എന്റെ നിക്കർ കീറിയതാണ്.. വിഡിയോ കാണാം. 

English Summary : Viral video of a little boy Shankaran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA