ടീച്ചറിനെ കണ്ടാൽ കുഞ്ഞുങ്ങൾ ഭയന്നു വിറയ്ക്കുന്നു: കണ്ണിനുള്ളിൽ വരെ ടാറ്റു ചെയ്ത അധ്യാപകനെ പുറത്താക്കി നഴ്സറി സ്കൂൾ

HIGHLIGHTS
  • അധ്യാപകനെ കണ്ട് കുഞ്ഞുങ്ങൾ ഭയപ്പെട്ടു തുടങ്ങി
  • മൂന്നു വയസ്സുകാരൻ രാത്രിയിൽ പോലും പേടിച്ചു
french-teacher-who-covering-his-body-in-tattoos-banned-from-kindergarten
ചിത്രങ്ങൾക്ക് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ടാറ്റൂ ചെയ്യുന്നത് പലർക്കും ഒരു ഹരമാണ്. അങ്ങനെ ടാറ്റൂ ഭ്രമം കയറി കണ്ണിനുള്ളിൽ വരെ ടാറ്റൂ ചെയ്ത് കുഴപ്പത്തിലായിരിക്കുകയാണ് ഫ്രാൻസിലെ ഒരു സ്കൂൾ അധ്യാപകർ. സിൽവൈൻ ഹെലൈൻ എന്ന അധ്യാപകനെ കണ്ട് കുഞ്ഞുങ്ങൾ ഭയപ്പെട്ടു തുടങ്ങിയതോടെ നഴ്സറി സ്കൂളിൽ നിന്നു തന്നെ അദ്ദേഹത്തെ  പുറത്താക്കി.

കൊച്ചുകുട്ടികൾ ഭയപ്പെടുന്നു എന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് സിൽവൈനിനെതിരെ നടപടിയെടുത്തത്. കഴിഞ്ഞവർഷം സിൽവൈനിന്റെ ക്ലാസിൽ പഠിച്ചിരുന്ന ഒരു മൂന്നു വയസ്സുകാരൻ രാത്രിയിൽ പോലും പേടിച്ചു കരയുന്ന അവസ്ഥയിലായിരുന്നു. അങ്ങനെയാണ് മാതാപിതാക്കൾ പരാതിയുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതരെ സമീപിച്ചത്. ഒടുവിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇനി നഴ്സറി ക്ലാസുകളിൽ സിൽവൈൻ പഠിപ്പിക്കേണ്ട എന്ന് അധികൃതർ തീരുമാനമെടുത്തു.

french-teacher-who-covering-his-body-in-tattoos-banned-from-kindergarten1

ദേഹമാസകലം ടാറ്റൂ ചെയ്ത സിൽവൈൻ കണ്ണിനുള്ളിലെ വെളുത്ത ഭാഗം പോലും കറുത്തനിറത്തിൽ ആക്കിയിട്ടുണ്ട്. ഫ്രാൻസിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന പേരിലാണ് സിൽവൈൻ അറിയപ്പെടുന്നത് തന്നെ. ഇതുവരെ മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപയോട് അടുത്ത് ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനായി സിൽവൈൻ മുടക്കി. നഴ്സറി സ്കൂളിൽ നിന്ന് പുറത്താക്കിയെങ്കിലും ആറു വയസിനു മുകളിലുള്ള കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

french-teacher-who-covering-his-body-in-tattoos-banned-from-kindergarten1

എന്നാൽ തന്നെ പുറത്താക്കാനുള്ള തീരുമാനം ഏറെ ദുഃഖകരമാണ് എന്നാണ് സിൽവൈനിന്റെ അഭിപ്രായം. ആദ്യ കാഴ്ചയിലെ ബുദ്ധിമുട്ട് മാറിയാൽ എല്ലാവർക്കും തന്നെ ഉൾക്കൊള്ളാനാകും എന്നാണ് അദ്ദേഹത്തി ന്റെ വാദം. തന്റെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും തന്നെ നന്നായി അറിയാമെന്നും ടാറ്റൂ ചെയ്തെന്ന് കരുതി അതിൽ മാറ്റം വരില്ല എന്നും സിൽവൈൻ  പറയുന്നു. എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും അധ്യാപനം തന്നെയാണ് തന്റെ പ്രൊഫഷൻ എന്നും അതിനാൽ അതിൽ നിന്നും പിന്തിരിയില്ല എന്നും തീരുമാനിച്ചിരിക്കുകയാണ് സിൽവൈൻ.

English Summary :  French teacher who covering his body in tattoos banned from kindergarten

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA