ADVERTISEMENT

 

രാത്രി റോഡിലൂടെ നടന്നു വരുന്ന ഒരു അമ്മൂമ്മയെ ആക്രമിച്ച കാളക്കൂറ്റനിൽ നിന്നും അവരെ രക്ഷിക്കുന്ന ഒരു ബാലന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്.  അമ്മൂമ്മയെ കാള ഇടിച്ചുവീഴ്ത്തുന്നത് കണ്ടാണ് ആ ബാലൻ ഓടിയെത്തുന്നത് എന്നാൽ കാള അവനേയും ആക്രമിക്കുകയാണ്. എന്നാൽ കാളയ്ക്കു മുന്നിൽ പതറാതെ അവൻ നിലത്തുനിന്നെഴുന്നേറ്റ് വീണു കിടക്കുന്ന അമ്മൂമ്മയെ പിടിച്ചെഴുന്നേൽപ്പിക്കുകയാണ്. എന്നാൽ കാള ഇരുവരേയും വീണ്ടും ഇടിച്ചു താഴെയിടുകയാണ്.

 

ബഹളം കേട്ടെത്തിയ ആളുകൾ വടികൾ ഉപയോഗിച്ച് കാളയെ ഓടിക്കാൻ ശ്രമിക്കുന്നത് കാണാം. പിന്നീട് ധൈര്യസമേതം ഒരാൾ ഇരുവരേയും എഴുന്നേൽപ്പിക്കുന്നതും വിഡിയോയിൽ കാണാം.  അക്രമണകാരിയായ കാളക്കൂറ്റനുമുന്നിൽ ധൈര്യപൂർവം അമ്മൂമ്മയെ രക്ഷിക്കാൻ ശ്രമിച്ച ആ മിടുക്കനെ അഭിന്ദനങ്ങൾ കൊണ്ടുമൂടുകയാണ് സോഷ്യൽമീഡിയ.

 

നെഞ്ചിടിപ്പേറ്റും ഈ സംഭവം നടന്നത് ഹരിയാനയിലാണ്. സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. 

 

English Summary : Viral video of a boy saves grandmother from bull

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com