‘കോഴിയേ...എന്തിനാ നീ ചത്തുപോയത്’; കോഴിയ്ക്കരുകിലിരുന്നു വാവിട്ടു കരയുന്ന കുഞ്ഞ് : കണ്ണുനിറയ്ക്കും വിഡിയോ

HIGHLIGHTS
  • ഒരു കുഞ്ഞിന്റെ ചങ്കുപൊട്ടുന്ന സങ്കടമാണ് ഈ വിഡിയോയിൽ
  • അതിനെ തൊടരുത് എന്ത് രസമുള്ളൊരു കോഴിയായിരുന്നു
viral-video-of-a-little-girl-with-her-dead-hen
SHARE

കുഞ്ഞുമക്കൾക്ക് വീട്ടിലെ വളർത്തുമൃഗങ്ങളും പക്ഷികളുമൊക്കെ സ്വന്തം കൂ‌‌‌ടപ്പിറപ്പിപ്പോലെയാണ്.  അവയ്ക്കൊപ്പം കൂ‌‌ട്ടുകൂ‌ടിയും വർത്തമാനവും കളികളുമൊക്കയായാണ് കുട്ടികളുടെ ഓരോ ദിവസവും കടന്നുപോകുന്നത്. അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരും പലപ്പോഴും ഈ ജീവികളായിരിക്കും  അത്തരത്തിൽ തന്റെ ജീവനെപ്പോലെ കരുതിയിരുന്ന കോഴി ചത്തുപോയപ്പോൾ ഒരു കുഞ്ഞിന്റെ ചങ്കുപൊട്ടുന്ന സങ്കടമാണ് ഈ വിഡിയോയിൽ.   ‘കോഴിയേ..  അതെന്തിനാ നീ ചത്തുപോയത്’ എന്ന കുഞ്ഞിന്റെ ആ കരച്ചിൽകേട്ടാൽ ആരു‌ടേയും ചങ്കൊന്നു പിടയ്ക്കും. നിഷ്ക്കളങ്കമായ ആ സ്നേഹം കണ്ട് കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയയും.  

ചത്തുപോയ കോഴിയ്ക്കരുകിലിരുന്നു വാവിട്ടു കരയുകയാണ് ആ കുഞ്ഞ്. ‘കോഴിയേ..കോഴിയേ..‘ കണ്ണ് തുറക്ക് കോഴി.. ’  എന്ന് നീട്ടിവിളിച്ച് ഏങ്ങലടിക്കുന്ന ഈ കുഞ്ഞിന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. അപ്പോഴാണ് കുഞ്ഞനിയൻ കോഴിയ്ക്കരികിലേയ്ക്ക് വരുന്നത്  ‘അതിനെ തൊടരുത് എന്ത് രസമുള്ളൊരു കോഴിയായിരുന്നു’ എന്ന് അവനോ‌ട് സങ്കടത്തോടെ പറയുകയാണീ കുഞ്ഞുമോൾ.

ആ കുഞ്ഞിക്കൈകൾകൊണ്ട്  തലോടിയും കുലുക്കിവിളിച്ചും കോഴിയെ ഉണർത്താൻ നോക്കുകയാണ് ഈ കുഞ്ഞാവ. ഈ കുഞ്ഞിന്റെ കോഴിയോ‌ടുള്ള ആത്മാര്‍ഥ സ്നേഹം കണ്ട് കരഞ്ഞുപോയി എന്നാണ് വിഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലധികവും.

 English summary : Viral video of a little girl with her dead hen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA