ADVERTISEMENT

പ്രായമെത്രയായാലും മനസ്സിലെ കുട്ടിത്തം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോക ശിശു ദിനത്തില്‍ യുണീസെഫ് സംഘടിപ്പിച്ച കുട്ടികളുമായിട്ടുള്ള വിഡിയോ കോണ്‍ഫറന്‍സിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാചാലനായത്.  

'നിങ്ങള്‍ എത്ര വലുതായാലും നിങ്ങളുടെ ഉള്ളിലെ കുട്ടിയെ സജീവമാക്കി നിര്‍ത്തുക. നിങ്ങളുടെയുള്ളില്‍ ഒരു കുട്ടിത്തമുണ്ടെങ്കില്‍ അത് നിങ്ങളില്‍ ജിജ്ഞാസയും കൗതുകവും നിലനിര്‍ത്തും. അങ്ങനെയാണെങ്കില്‍ മാത്രമോ ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കാനും സാഹചര്യങ്ങളുമായി ഇണങ്ങി ചേരാനും സാധിക്കൂ,' -യുണിസെഫ് ദക്ഷിണേഷ്യന്‍ അംബാസഡര്‍ കൂടിയായ സച്ചിന്‍ പറഞ്ഞു. 

യുണിസെഫ് ഗുഡ് വില്‍ അംബാസറും അഫ്ഗാന്‍ പത്രപ്രവര്‍ത്തകയുമായ ഹിന അസെഫി വാര്‍ഡക്കും മധ്യപ്രദേശില്‍ നിന്നുള്ള 14കാരി റിയയും സച്ചിനുമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തു. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സച്ചിന്‍ സംസാരിച്ചു. കൈകള്‍ വൃത്തിയായി കഴുകണമെന്നും വ്യക്തിശുചിത്വവും പരിസര ശുചിത്വവും കാത്തുസൂക്ഷിക്കണണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് കളിയൊക്കെ കഴിഞ്ഞ് വരുമ്പോള്‍ ശരിയായി കൈയും കാലും കഴുകി വരാതെ ഒരിക്കലും അമ്മ ആഹാരം നല്‍കുമായിരുന്നില്ലെന്നും ക്രിക്കറ്റ് താരം അനുസ്മരിച്ചു. 

ശുചിത്വവുമായി ബന്ധപ്പെട്ട് ഹിനയും റിയയും നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ സച്ചിന്‍ ഇരുവരെയും അഭിനന്ദിച്ചു. കുട്ടികളാണ് ലോകത്തിന്റെ ഭാവിയെന്നും മുന്നോട്ടുള്ള ഭൂമിയുടെ പ്രായണത്തില്‍ ഇവര്‍ അതിനിര്‍ണ്ണായക പങ്ക്  വഹിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. പ്രായമെത്രയായാലും മനസ്സിലെ കുട്ടിത്തം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോക ശിശു ദിനത്തില്‍ യുണീസെഫ് സംഘടിപ്പിച്ച കുട്ടികളുമായിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാചാലനായത്.  

'നിങ്ങള്‍ എത്ര വലുതായാലും നിങ്ങളുടെ ഉള്ളിലെ കുട്ടിയെ സജീവമാക്കി നിര്‍ത്തുക. നിങ്ങളുടെയുള്ളില്‍ ഒരു കുട്ടിത്തമുണ്ടെങ്കില്‍ അത് നിങ്ങളില്‍ ജിജ്ഞാസയും കൗതുകവും നിലനിര്‍ത്തും. അങ്ങനെയാണെങ്കില്‍ മാത്രമോ ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കാനും സാഹചര്യങ്ങളുമായി ഇണങ്ങി ചേരാനും സാധിക്കൂ,' -യുണിസെഫ് ദക്ഷിണേഷ്യന്‍ അംബാസഡര്‍ കൂടിയായ സച്ചിന്‍ പറഞ്ഞു. 

യുണിസെഫ് ഗുഡ് വില്‍ അംബാസറും അഫ്ഗാന്‍ പത്രപ്രവര്‍ത്തകയുമായ ഹിന അസെഫി വാര്‍ഡക്കും മധ്യപ്രദേശില്‍ നിന്നുള്ള 14കാരി റിയയും സച്ചിനുമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തു. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സച്ചിന്‍ സംസാരിച്ചു. കൈകള്‍ വൃത്തിയായി കഴുകണമെന്നും വ്യക്തിശുചിത്വവും പരിസര ശുചിത്വവും കാത്തുസൂക്ഷിക്കണണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് കളിയൊക്കെ കഴിഞ്ഞ് വരുമ്പോള്‍ ശരിയായി കൈയും കാലും കഴുകി വരാതെ ഒരിക്കലും അമ്മ ആഹാരം നല്‍കുമായിരുന്നില്ലെന്നും ക്രിക്കറ്റ് താരം അനുസ്മരിച്ചു. 

ശുചിത്വവുമായി ബന്ധപ്പെട്ട് ഹിനയും റിയയും നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ സച്ചിന്‍ ഇരുവരെയും അഭിനന്ദിച്ചു. കുട്ടികളാണ് ലോകത്തിന്റെ ഭാവിയെന്നും മുന്നോട്ടുള്ള ഭൂമിയുടെ പ്രായണത്തില്‍ ഇവര്‍ അതിനിര്‍ണ്ണായക പങ്ക്  വഹിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

English Summary : Sachin Tendulkar-World Children's Day with Hinna & Riya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com