80 കിലോ ഒക്കെ ഒരു ഭാരമാണോ: വെയ്റ്റ് ലിഫ്റ്റിങ്ങിൽ അദ്ഭുതമായി ഏഴുവയസ്സുകാരി

HIGHLIGHTS
  • റോറിയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്
  • ജിംനാസ്റ്റിക്സാണ് തനിക്ക് കൂടുതൽ പ്രിയമെന്ന് റോറി
seven-years-old-girl-rory-van-ulft-weight-lifting-viral
SHARE

ഏഴ് വയസ്സേ ഉള്ളൂ റോറി വാൻ എന്ന കൊച്ചു മിടുക്കിക്ക്. എന്നാൽ ഈ ചെറിയ പ്രായത്തിനുള്ളിൽ റോറി നേടിയെടുത്ത റെക്കോർഡ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ലോകം. വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ 80 കിലോ ഭാരം പുഷ്പംപോലെ അനായാസമായി ഉയർത്തിയാണ് റോറി വാർത്തകളിൽ നിറയുന്നത്.

അമേരിക്കയിലെ വെയ്റ്റിംഗ് ലിഫ്റ്റിങ്ങിലെ അണ്ടർ 11, അണ്ടർ 13 യൂത്ത് നാഷണൽ ചാമ്പ്യൻപട്ടമാണ്  റോറി കരസ്ഥമാക്കിയിരിക്കുന്നത്. 30 കിലോഗ്രാം വിഭാഗത്തിലാണ് റോറി മത്സരിച്ചത്. അഞ്ചാം വയസ്സിൽ ജിംനാസ്റ്റിക്സ് ക്ലാസുകളിൽ പങ്കെടുത്ത് തുടങ്ങിയ കാലം മുതൽ തന്നെ റോറി ഭാരദ്വഹനവും പരിശീലിക്കുന്നുണ്ട്. ആഴ്ചയിൽ നാലു മണിക്കൂറെങ്കിലും ഇതിന് മാത്രമായി ചെലവിടും. മത്സരത്തിൽ 80 കിലോഗ്രാം ഭാരം അനായാസമായി എടുത്തു ഉയർത്തുന്ന റോറിയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

അമേരിക്കയിലെ യൂത്ത് നാഷണൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് റോറി. വലിയ നേട്ടം കരസ്ഥമാക്കിയത് വെയ്റ്റ് ലിഫ്റ്റിങ്ങിലാണ് എങ്കിലും ജിംനാസ്റ്റിക്സാണ് തനിക്ക് കൂടുതൽ പ്രിയമെന്ന് റോറി പറയുന്നു. ഏറ്റവും കൂടുതൽ സമയം പരിശീലിക്കുന്നതും  ജിംനാസ്റ്റിക് തന്നെയാണ്.

ലോകത്തിലെ മറ്റ് റെക്കോർഡുകൾ പരിശോധിച്ചാൽ റോറി തന്നെയാണ് നിലവിൽ ഏറ്റവും ശക്തയായ പെൺകുട്ടി എന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ  ഇനിയും കൂടുതൽ ശക്തയാകണം എന്നതാണ് കുഞ്ഞു റോറിയുടെ ആഗ്രഹം. ജിംനാസ്റ്റിക്സ് ആണെങ്കിലും വെയ്റ്റ് ലിഫ്റ്റിങ്ങ് ആണെങ്കിലും കൂടുതൽ ശക്തയായാൽ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്നും ഈ മിടുക്കി പറയുന്നു.

English Summary : Seven years old girl Rory Van ulft weight lifting viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA