വൈറലായി തങ്കകൊലുസുകളുടെ ക്യൂട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ

HIGHLIGHTS
  • ചിത്രങ്ങൾ ഒറ്റദിവസംകൊണ്ട് തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു
  • രാജകുമാരിമാരെപ്പോലെ തിളങ്ങുന്ന കുരുന്നുകള്‍
sandra-thomas-daughters-thankkakolusu-viral-photoshoot
SHARE

ചലച്ചിത്ര നിർമ്മാതാവായും അഭിനേത്രിയുമായ സാന്ദ്ര തോമസിന്റെ ഇരട്ടക്കുരുന്നുകളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറുകയാണ്. രണ്ടര വയസ്സുകാരായ കാത്ലിൻ, കെൻഡൽ എന്നിവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാന്ദ്രയുടെ ഔദ്യോഗിക ഇന്സ്റ്റാഗ്രാം പേജിലാണ് പങ്കു വച്ചിരിക്കുന്നത്. ഉമ്മുകുൽസു, ഉമ്മിണിത്തങ്ക എന്നിങ്ങനെ വിളിപ്പേരുകളുള്ള കൺമണികൾ തങ്കകൊലുസ്  എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത്.

sandra-thomas-daughters-thankkakolusu-viral-photoshoot1

പ്രശസ്ത ഡിസൈനറായ ടിയാ നീൽ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളിൽ ഏറെ  ക്യൂട്ടായ തങ്ക കൊലുസുകളുടെ ചിത്രങ്ങൾ ഒറ്റദിവസംകൊണ്ട് തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഫ്ലവർ ക്രൗണുകളണിഞ്ഞ് രാജകുമാരിമാരെപ്പോലെ തിളങ്ങുന്ന കുരുന്നുകളുടെ ചിത്രങ്ങൾ ലൈക്കുകൾ കൊണ്ട് മൂടുകയാണ് ആരാധകർ.

ഇരട്ട കുരുന്നുകളുടെ ജനനത്തിനുശേഷം അവരുടെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെയും സാന്ദ്ര തോമസ് സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. സൂപ്പർ നാച്ചുറൽ ഫാമിലി എന്നു പേരു നൽകിയിരിക്കുന്ന യൂട്യൂബ് ചാനലിലും കുസൃതി കുരുന്നുകളുടെ വിഡിയോകൾക്ക്  ആരാധകരേറെയാണ്.

English Summary : Sandra Thomas daughter's Thankkakolusu viral photoshoot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA