കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി ; സ്റ്റാറ്റസ് ഭരിക്കുന്ന യുകെജിക്കാരി

HIGHLIGHTS
  • കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു
  • ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു
vriddhi-vishal-dance-viral-video-social-media
ചിത്രം കടപ്പാട്: ലാൽ ഫോട്ടോഗ്രഫി...
SHARE

‘എന്താ ചിരി.. എന്താ എനർജി.. തകർത്തു മോളെ..’ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി വിശാൽ എന്ന ബാലതാരമാണ് ഇപ്പോൾ വൈറലാകുന്നത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി.

സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവട് വച്ചത്. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു. ഒട്ടേറെ പേർ അഭിനന്ദിച്ച് വിളിക്കുന്നുണ്ടെന്നും ഒരുപാട് സന്തോഷത്തിലാണ് വൃദ്ധിയെന്നും വിശാൽ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. വൃദ്ധിക്ക് കൂട്ടായി വീട്ടിൽ പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിനൊപ്പമാണ് സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാകുന്നത്. പത്തനംതിട്ട വടശ്ശേരിക്കരയിലെ ലാൽ ഫോട്ടോഗ്രഫി കമ്പനി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിഡിയോ കാണാം.

English Summary : Vriddhi Vishal dance viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA