ADVERTISEMENT

‘ഇന്നലെ സ്വപ്നത്തില് കണ്ടുമുട്ടിയ കള്ളിപ്പെണ്ണേ’  എന്നു തുടങ്ങുന്ന വരികൾക്ക് ചുവടുവച്ച് ഗിന്നസ് പക്രുവെന്ന അജയകുമാറിന്റെ മകൾ ദീപ്ത കീർത്തി. പക്രു തന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് മകളുടെ തകർപ്പൻ ഡാൻസ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അച്ഛന്റെ പാട്ടിൽ, മകളുടെ ചുവടുകൾ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക് നിരവധി ആരാധകരുമുണ്ട്. 

വിനയൻ സംവിധാനം ചെയ്ത, ഗിന്നസ് പക്രു അഭിനയിച്ച ‘അദ്ഭുതദ്വീപി’ലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ... എന്ന പാട്ടിനാണ് ദീപ്ത കീർത്തി ചുവടുവയ്ക്കുന്നത്. അച്ഛന്റെ കലാപരമായ കഴിവുകൾ മകൾക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമൊക്കെയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്

കഴിഞ്ഞ ദിവസം മകൾക്ക് ഒരു സർപ്രൈസ് സമ്മാനം കൊടുക്കുന്ന ഒരു വിഡിയോയും പക്രു പങ്കുവച്ചിരുന്നു. ഒരു നായക്കുട്ടിയെയാണ് അച്ഛൻ മകൾക്ക് സമ്മാനിച്ചത്. അച്ഛന്റെയൊപ്പം ഇടയ്ക്ക് പരിപാടികൾക്കൊക്കെ ദീപ്ത കീർത്തി പോകാറുണ്ട്. നിറയെ കഴിവുകൾ കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ അജയകുമാറിനും മകൾക്കും സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുമുണ്ട്.  

English Summary : Actor Guinness Pakru post dance video of his daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com