ADVERTISEMENT

‘കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ’... കണ്മണിക്കുട്ടിയെ താരാട്ടുപാടി ഉറക്കുകയാണ് റിമിക്കൊച്ചമ്മ. കിയാര എന്ന കണ്മണിയ്ക്കൊപ്പമുള്ള ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് ഗായിക റിമി ടോമി പങ്കുവച്ചിരിക്കുന്നത്.  ‘കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ’. എന്ന പാട്ടിന്റെ വരികളും റിമി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര.  നിരവധിപ്പേരാണ് ഈ മനോഹരമായ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്.  ‘അമ്മക്കുട്ടി മിസ് യു കമ്മു’  എന്നാണ് മുക്ത ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

 

കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. പാട്ട് പാടിയും  പാചക വിഡിയോകളിലൂടെയും കിയാര സോഷ്യൽ കണ്മണി എത്താറുണ്ട്. കണ്മണിക്കുട്ടിയുടെ ക്യൂട്ട് വിഡിയോകൾ അമ്മയും കൊച്ചമ്മയും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. റിമിയുടെ യൂട്യൂബ് വിഡിയോകളിലും കണ്മണിയെ കാണാറുണ്ട്. അടുത്തിടെ മഴവിൽ മനോരമയുടെ ‘സൂപ്പർ 4’  എന്ന റിയാലിറ്റി ഷോയിൽ റിമിയുടെ സഹോദരി റീനുവിന്റെ മകനായ കുട്ടാപ്പിയ്​ക്കൊപ്പം  കിയാരയും എത്തിയിരുന്നു.

English Summary: Rimi Tomy post a cute photo with Muktha's'daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com