ADVERTISEMENT

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും 22 സെക്കൻഡിനുള്ളിൽ പറഞ്ഞും, യുഎൻ അംഗീകാരമുള്ള 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ 3 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞും റെക്കോഡുകൾ വാരിക്കൂട്ടുകയാണ് ഒന്നാംക്ലാസുകാരി വേദിക പ്രവീൺ. ബെംഗളൂരുവിൽ കാർമൽ അക്കാദമിയിലെ വിദ്യാർഥിനിയാണ് ഈ കൊച്ചുമിടുക്കി. ഐടി ഉദ്യോഗസ്ഥനായ പ്രവീൺ പി സിയുടേയും ആയുർവേദ ഡോക്ടറായ രേഷ്മ മോഹന്റേയും മകളാണ് വേദിക.

ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ് രണ്ടു തവണയാണ് വേദിക കരസ്ഥമാക്കിയത്. 195 യുഎൻ അംഗീകൃത രാജ്യങ്ങളുടെ പതാകകളും അവയുടെ തലസ്ഥാനങ്ങളും 3 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞതിനാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഈ കൊച്ചുമിടുക്കിയ്ക്ക് ലഭിച്ചത്. 

2021 ൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കലാം വേൾഡ് റെക്കോർഡും വേദികയ്ക്ക് ലഭിച്ചു. 

English Summary : Vedika Praveen bags world records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com