ADVERTISEMENT

തന്റെ പ്രിയപ്പട്ട കുട്ടിക്കൂട്ടുകാരനൊപ്പമുള്ള വിഡിയോയാണ് മലയാളത്തിന്റെ പ്രിയ താരം നസ്രിയ പങ്കുവച്ചിരിക്കുന്നത്. ‘എനിക്കായ് ഇവൻ എന്തും ചെയ്യും,  ഇവനെ മിസ് ചെയ്യുന്നു’ വെന്നാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് നസ്രിയയുടെ കമന്റ്. വിഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കാണാം നസ്രിയയ്ക്കൊപ്പം കളിചിരികളുമായി നിൽക്കുന്ന ഈ കുരുന്നുകൾ ഏതാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. 

നസ്രിയയുടെ കാല് മസാജ് ചെയ്യുന്ന കുറുമ്പന്റെ  ഈ വിഡിയോയിൽ ‘എനിക്കായ് ഇവൻ എന്തും ചെയ്യും എന്നാണ്’ എഴുതിയിരിക്കുന്നത്. സംവിധായകൻ അൽഫോൺസ് പുത്രന്റെ മക്കളാണെന്നാണ് അനുമാനം. അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയും നസ്രിയയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമൊന്നിച്ചുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. 

നസ്രിയയുടേയും കുട്ടിക്കൂട്ടുകാരന്റേയും ഈ ക്യൂട്ട് വിഡിയോയ്ക്കും ചിത്രത്തിനും നിരവധി ലൈക്കുകളും കമന്റുകളുമാണ്. 

 

English Summary: Nazriya Fahadh post a cute video with a little boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com