കുട്ടി ജാനകിയും നവീനും; ഒരു രക്ഷയുമില്ല ഈ കുരുന്നുകളുടെ റാസ്പുടിൻ ‍ഡാൻസ്

HIGHLIGHTS
  • അവന്റെ തോളിൽ കൈവച്ചുകൊണ്ടുള്ള ആ പെൺകുട്ടിയുടെ പോസാണ് മാസ്
rasputin-kids-version-super-dance-viral-video
SHARE

മെഡിക്കൽ വിദ്യാർഥികളായ ജാനകിയും നവീനും തുടങ്ങിവച്ച റാസ്പുടിൻ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ഒാരോ ദിവസവും സോഷ്യൽ മീഡിയയിൽ റാസ്പുടിൽ ഡാൻസിന്റെ പുത്തൻ വിഡിയോകൾ കാണാം. നിരവധിപ്പേരാണ് ഇവരുടെ ഡാൻസ് അതേപടി അനുകരിച്ച് വിഡിയോ പങ്കുവച്ചത്. എന്നാൽ എല്ലാത്തിനേയും കടത്തിവെട്ടുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് രണ്ട് കുരുന്നുകൾ. 

പത്ത് വയയുകാരി സാന്ദ്രയും അനുജൻ ഏഴു വയസുകാരൻ എഡിനുമാണ് ഈ വൈറൽ വിഡിയോയിലെ കുട്ടിത്താരങ്ങൾ. കുവൈത്തിൽ സെയ്ഫ്റ്റി ഉദ്യോഗസ്ഥനായ ജെയ്സന്റേയും രമ്യയുടേയും മക്കളാണിവർ. കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണിവർ. 

സാന്ദ്രയും അനുജൻ എഡിനും  തങ്ങളുടെ ഈ ചടുലനൃത്തം കൊണ്ട് ശ്രദ്ധ നേടുകയാണ്. ന‍ൃ‍ത്തത്തിന്റെ അവസാനം നവീൻ ഇരു പുരികങ്ങളും ചലിപ്പിക്കുന്നത് പോലെ ഊ കൊച്ചുമിടുക്കനും ശ്രമിക്കുന്നുണ്ട്. അവസാനം അവന്റെ തോളിൽ കൈവച്ചുകൊണ്ടുള്ള ആ പെൺകുട്ടിയുടെ പോസാണ് മാസ്. ചെറുപ്രായത്തിൽ ഇത്ര ചടുലമായി ചുവടുവയ്ക്കുന്ന ഈ കുട്ടിത്താരങ്ങളെ അഭിന്ദനങ്ങൾ കൊണ്ടുമൂടുകയാണ് സോഷ്യൽ ലോകം. 

മെഡിക്കൽ വിദ്യാർഥികളായ ജാനകിയുടെയും നവീനിന്റെയും മുപ്പത് സെക്കൻഡ് ഡാൻസ് വിഡിയോ വീണ്ടും തരംഗമായി മാറുകയാണ്. ബോണി എമ്മിന്റെ റാസ്പുടിൻ പാട്ട് ചുവടുവയ്ക്കുന്ന ഈ കുട്ടിത്താരങ്ങൾ വൈറലാകുകയാണ്.

English Summary: Rasputin kids version super dance - Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA