ADVERTISEMENT

അഗർ തും സാത്ത് ഹോ... ഈ പാട്ട് ഇതിനേക്കാൾ മനോഹരമായി ആർക്കങ്കിലും പാടാൻ സാധിക്കുമോ എന്നാണ് സോഷ്യൽ ലോകം ഒന്നടങ്കം ചോദിക്കുന്നത്. അമ്മയ്​ക്കൊപ്പം മനോഹര ഭാവപ്രകടനങ്ങളുമായി ഒരു കുഞ്ഞ് ഈ പാട്ട് പാടുന്ന വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. 2015 ൽ പുറത്തിറങ്ങിയ തമാഷ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനം അരിജിത് സിങും-അൽക യാഗ്നിക്കു ചേർനാണ് പാടിയിരിക്കുന്നത്.അഞ്ജന മഠത്തിൽ എന്ന യുവതിയാണ് മകൾക്കൊപ്പമുള്ള ഈ പാട്ട് വിഡിയോ ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിമിഷ നേരംകൊണ്ടാണ് ഈ കുഞ്ഞു പാട്ടുകാരിയുടെ വിഡിേയാ വൈറലായത്.

ഒരു യുക്കലേയ വായിച്ചുകൊണ്ടാണ് അഞ്ജന പാടുത്തത്,അമ്മയ്ക്കരുകിലിരുന്നു മകളും ഒപ്പം പാടുകയാണ്. അസാധ്യ ഭാവപ്രകടനങ്ങളോടെ അമ്മയെ കടത്തിവെട്ടി തകർത്തു പാടുകയാണ് കുഞ്ഞാവ. 49 സെക്കൻഡ് ദൈർഘ്യമുള്ള ആ വിഡിയോ വളരെ വേഗമാണ് സോഷ്യൽ മീഡിയ കൈയ്യടക്കിയത്. ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ഈ കുഞ്ഞു പാട്ടുകാരിയെ തേടിയെത്തുന്നത്. 

ഭാവിയില്‍‌‌‌‌ ‍‍ അറിയപ്പെടുന്നൊരു പാട്ടുകാരിയായി മാറട്ടെയന്നും ഈ കുഞ്ഞിന്റെ പാട്ട് വിഡിയോകൾ ഇനിയും പങ്കുവയ്ക്കണെമെന്നുമൊക്കെയാണ് വിഡിയോയ്ക്കുള്ള കമന്റുകൾ

English Summary: Little girl joins mom in singing ‘Agar tum saath ho’-viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com