ADVERTISEMENT

പിറന്നാൾ ദിവസം അച്ഛനും അമ്മയ്ക്കും കുഞ്ഞനുജനുമൊത്തുള്ള ഒരു കുടുംബചിചത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സോഷ്യൽ മീഡിയയുടെ പ്രിയ താരം വൃദ്ധി വിശാൽ. ‘എന്റെ പിറന്നാള്‍..  ഏറ്റവും സന്തോഷകരമായ ദിവസ’മെന്നാണ് വൃദ്ധിക്കുട്ടി പറയുന്നത്.  ‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസം’മെന്ന് അച്ഛൻ വിശാൽ കുറിച്ചു, ഇന്നലെയായിരുന്നു വൃദ്ധിക്കുട്ടിയുടെ പിറന്നാൾ. നിറവധിപ്പേർ ഈ കുട്ടിത്താരത്തിന് പിറന്നാൾ ആശംസകള്‍ നേർന്നുകൊണ്ട് കമന്റുചെയ്യുന്നത് 

സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ എന്ന ബാലതാരം വൈറലാകുന്നത്. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു. ആ ഒരോറ്റ ഡാൻസിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് ഈ കൊച്ചുമിടുക്കി നേടിയെടുത്തത്. 

അതുപോലെ വൃദ്ധിയുടെ ഒരു പാട്ട് വിഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എല്ല സിനിമയിലെ ‘കണ്ണാം തുമ്പീ പോരാമോ’ എന്ന പാട്ട് വളരെ ആസ്വദിച്ചു പാടുന്ന വൃദ്ധിയുടെ  ഈ വിഡിയോയ്ക്കും നിരവധി ആരാധകരാണ്. 

 

English Summary: Virthi Vishal birthday girl

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com