‘ആരാടാ തലയണ കവർ വലിച്ചു കീറിയത്?’; ഞങ്ങടെ രുദ്രനെ വഴക്ക് പറയല്ലേയെന്ന് ആരാധകർ

HIGHLIGHTS
  • കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയാണ് ഈ ക്യൂട്ട് വിഡിയോയിലെ താരം
music-director-kailas-menon-share-video-of-son-samanyu-rudra
SHARE

തലയിണ കവർ വലിച്ചു കീറിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ നിഷ്കളങ്കമായ ചിരിയുമായി നിൽക്കുകയാണ് രുദ്ര. സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയാണ് ഈ ക്യൂട്ട് വിഡിയോയിലെ താരം.  ‘ആരാടാ തലയണ കവർ വലിച്ചു കീറിയത്?’ വക്കീൽ ഭാഷയിലാണ് അമ്മയുടെ ചോദ്യം.. ഉത്തരമായി പതിവ് ചിരിയാണ് കുസൃതിക്കുടുക്കയുടെ മുഖത്ത്. ‘ആരാടാ തലയണ കവർ വലിച്ചു കീറിയത്? എന്ത് ചോദ്യമാ അമ്മേ.. ഇവിടെ ഞാനും അമ്മയുമല്ലാതെ വേറേ ആരാ ഉള്ളത്. അമ്മ തന്നെ!’ എന്ന അടിക്കുറിപ്പോടെ കൈലാസ് മേനോനാണ് ഈ കുറുമ്പന്റെ വിഡിയോ പങ്കുവച്ചത്. 

നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്. 'അമ്മ അങ്ങനെ തിരിച്ചും മറിച്ചും ചോദിക്കും.. ആരെന്തു ചോദിച്ചാലും നീ അല്ല എന്ന് പറഞ്ഞാൽ മതി.., കുഞ്ഞാവയെ വിചാരണ ചെയ്യുന്നത് ഫാൻസിനു സങ്കടമാണ്’, ‘ഞങ്ങടെ രുദ്രനെ വഴക്ക് പറയല്ലേ’ എന്നൊക്കെയാണ് കുഞ്ഞു രുദ്രയുടെ ആരാധകരുടെ കമന്റുകൾ

സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്ര സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരമാണ്. അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ എല്ലാവർക്കും സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന മകന്റെ ക്യൂട്ട് വിഡിയോകൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ‌പിറന്നത്. സമന്യു രുദ്ര എന്ന കൗതുകകരമായ പേരിനു പിന്നിലെ രഹസ്യം കൈലാസ് വെളിപ്പെടുത്തിയിരുന്നു. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം.

English Summary: Music director Kailas Menon share video of son Samanyu Rudra

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA