ADVERTISEMENT

ബോളിവുഡിലെ സൂപ്പർ, സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല.  ആര്യൻ, അബ്രാം എന്ന രണ്ട് ആൺകുട്ടികളും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. ഇടയ്ക്കിടെ അബ്രാനിന്റെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ ഷാരൂഖ് ഖാനും ആര്യനും സുഹാനയും.  

ഇത്തവണ അബ്രാമിന് പിറന്നാൾ ആശംസകള്‍ നേർന്നുകൊണ്ട് ക്യൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് സുഹാന. അബ്രാമിന്റെ എട്ടാം പിറന്നാൾ ആയിരുന്നു മെയ് ഇരുപത്തിയേഴിന്.  2013 മെയ് ഇരുപത്തിയേഴിനാണ് അബ്രാം ജനിച്ചത്.  അനിയനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഏതാനും ചിത്രങ്ങളും സുഹാന ആരാധകർക്കായി പങ്കുവച്ചു. നിരവധിപ്പേരാണ് അബ്രാമിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്.

 

English summary : Suhana Khan post a cute video with brother Abram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com