പ്രിയരി നായയെ താരാട്ടുപാടി ഓമനിക്കുന്ന കുരുന്ന്: സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് വിഡിയോ

HIGHLIGHTS
  • പ്രിയരി നായ പാട്ടൊക്കെ ആസ്വദിച്ച് അനങ്ങാതെ കയ്യിൽ കിടക്കുന്നു
little-girl-singing-to-prairie-dog-viral-video
SHARE

വീട്ടിലെ വളർത്തുമൃഗങ്ങളുമായി ഏറ്റവും കൂടുതൽ ചങ്ങാത്തം കൂടുന്നത് കുഞ്ഞുങ്ങൾ തന്നെയാണ്. അവർക്ക് അവയോടുള്ള സ്നേഹവും അളവറ്റതായിരിക്കും. ഇത്തരത്തിൽ തന്റെ പ്രിയപ്പെട്ട പ്രിയരി നായയെ കയ്യിലെടുത്ത് താരാട്ടുപാടി ഓമനിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്.

കുഞ്ഞിനോട് ഏറെ അടുപ്പമുള്ള പ്രിയരി നായ പാട്ടൊക്കെ ആസ്വദിച്ച് അനങ്ങാതെ കയ്യിൽ കിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിനാളുകൾ ഈ വിഡിയോ കണ്ടു. അതേസമയം കുഞ്ഞിന്റെ നിഷ്കളങ്കമായ സ്നേഹം മനസ്സു നിറയ്ക്കുന്നുണ്ടെങ്കിലും ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള  കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

നായയെ കയ്യിൽ എടുക്കുന്നത് കുഞ്ഞിന് അപകടകരമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പ്രിയരി നായയുടെ നീണ്ട നഖങ്ങളും പല്ലുകളും കുഞ്ഞിന്റെ ദേഹത്ത് കൊണ്ടാൽ ആഴത്തിൽ മുറിവുകൾ ഉണ്ടായേക്കാവുന്നതിനാൽ കൊച്ചുകുട്ടികളുടെ കയ്യിൽ  മൃഗങ്ങളെ ഏൽപ്പിക്കരുതെന്നാണ് മറ്റുചിലർ കുറിക്കുന്നത്. അതേസമയം പ്രിയരി നായകൾ മനുഷ്യനുമായി വേഗം അടുക്കുന്നവയാണ് എന്നും അവ ഇണങ്ങി കഴിഞ്ഞാൽ മനുഷ്യരെ ഉപദ്രവിക്കാൻ മുതിരാറില്ലയെന്നും  പ്രതികരണങ്ങളുണ്ട്.

English summary : Little girl singing to Prairie dog– Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA