വയറിൽ തലവേദനയുമായി തങ്കം: കുറുമ്പും കുസൃതിയുമായി വീണ്ടും തങ്കക്കൊലുസ്

HIGHLIGHTS
  • രണ്ടാളും തലകറക്കം, തലവേദന എന്നൊക്കെ വെറുതെ തട്ടിവിടുകയാണ്
sandra-thomas-post-video-of-thankakkolusu
SHARE

തങ്കക്കൊലുസുകളുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ  സാന്ദ്ര പങ്കുവച്ചപ്പോഴൊക്കെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തിരുന്നു. പ്രകൃതിയോടിണങ്ങി മണ്ണറിഞ്ഞും മഴനനഞ്ഞും ബാല്യകാലം ആഘോഷമാക്കുന്ന ഇരുവരുടേയും ഓരോ വിഡിയോയും സോഷ്യല്‍ മീഡിയ അത്രയേറെ സ്‌നേഹത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ 'തങ്കക്കൊലുസിന്റെ’ പുതിയൊരു വിഡിയോ കൂടി സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

ചാച്ചനും ഉമ്മിയ്ക്കും അമ്മയ്ക്കുമൊപ്പം പറമ്പിലാകെ ഓടി നടന്ന് പേരയ്ക്കയും മാങ്ങയും പപ്പായയയുമൊക്കെ പെറുക്കിയും രുചിച്ചും വീട്ടുകാരോട് കുറുമ്പു വര്‍ത്താനം പറഞ്ഞും വളരെ ആക്ടീവാണ് തങ്കവും കുൽസുവും. കിട്ടിയ തക്കത്തിന് മഴനനഞ്ഞും ചാച്ചന്റെ കാറ് കഴുകിയും കുറുമ്പുകാട്ടി നടപ്പാണ് ഇരുവരും. ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷമാക്കുകയാണ് ഈ കുട്ടിത്താരങ്ങൾ. 

ഇടയ്ക്ക് രണ്ടാളും തലകറക്കം, തലവേദന എന്നൊക്കെ വെറുതെ തട്ടിവിടുകയാണ്. എന്നാൽ എവിടെയാണ് തലവേദനയെന്ന് സാന്ദ്ര ചോദിച്ചപ്പോൾ വയറിൽ തൊട്ടുകാണിക്കുകയാണീ കുറുമ്പി. പതിവുപോലെ  ഈ കുട്ടിത്താരങ്ങളുടെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. 

English summary : Sandra Thomas post video of Thankakkolusu

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA