205 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ കാണാതെ പറഞ്ഞ് രണ്ടര വയസ്സുകാരി; വിഡിയോ പങ്കുവച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥ

HIGHLIGHTS
  • അസാധാരണമായ ഓർമശക്തിയാണ് പ്രണിന പ്രകടമാക്കുന്നത്
two-and-half-year-old-girl-says-capital-205-countries-viral-video
SHARE

ഇരുന്നൂറ്റിയഞ്ച് രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ ഒറ്റയിരുപ്പിൽ കാണാതെ പറഞ്ഞ് സോഷ്യൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി. രാജ്യങ്ങളുടെ പേരുകൾ ഒരോന്നായി ചോദിക്കുമ്പോൾ ടപ്പടപ്പേന്ന്  തലസ്ഥാനങ്ങൾ പറയുകയാണ് ഈ രണ്ടര വയസ്സുകാരി. 

ഐ‌എ‌എസ് ഉദ്യോഗസ്ഥയായ പ്രിയങ്ക ശുക്ല തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചതോടെയാണ് വിഡിയോ വൈറലായത്. തന്റെ സഹപ്രവര്‍ത്തകന്‍ പ്രദീപിന്റെ മകൾ പ്രണിനയാണ് ഈ കൊച്ചു മിടുക്കിയെന്നും അസാധാരണമായ ഓർമശക്തിയാണ് പ്രണിന പ്രകടമാക്കുന്നതെന്ന് പ്രദീപ് പറഞ്ഞുവെന്നും പ്രിയങ്ക ശുക്ല കുറിക്കുന്നു. 

ചോദ്യങ്ങൾക്ക് തെല്ലും ആലോചിക്കാതെയാണ് ഈ കുഞ്ഞ് ഉത്തരം പറയുന്നത്. ഈ കൊച്ചുമിടുക്കിയുടെ കഴിവിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. ഈ കോവിഡ് കാലത്ത്് ഇത്തരത്തിലുള്ള വിഡിയോകൾ കാണുന്നത് തന്നെ ഊർജം പകരുന്നുവെന്നും ഓർമശക്തികൊണ്ട് ഈ കുഞ്ഞ് ഞെട്ടിക്കുകയാണെന്നും പലരും കുറിച്ചു.

English summary : Two and half year old girl says capital of 205 countries- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA