ADVERTISEMENT

പരിസ്ഥിതി ദിനത്തിൽ ‘സൂപ്പർ നാച്വറൽ’ തങ്കക്കൊലുസുകൾക്കും പറയാനുണ്ട് ചിലത്.. ‘ബി കംപാഷനേറ്റ്, ബി സൂപ്പർ സൂപ്പർ നാച്വറൽ’ എന്നാണ് കുട്ടി കുറുമ്പികളുടെ പരിസ്ഥി ദിന മുദ്രാവാക്യം. ഇത്തവണത്തെ വിഡിയോയിൽ  ആനുകാലിക പ്രസക്തമായ ഒരു സന്ദേശവുമായി സാന്ദ്രയുമെത്തുകയാണ്.

 

പ്രകൃതി സംരക്ഷണത്തിന് ഒരു മരം നട്ടാൽ മാത്രം മതിയോ എന്നാണ് സാന്ദ്രയുടെ ചോദ്യം. അടുത്തകാലത്തായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു കാര്യമാണ് എക്സോട്ടിക് പെറ്റ്സ് അഥവാ വിദേശങ്ങളില്‍നിന്നു കൊണ്ടുവരുന്ന മൃഗങ്ങളെ വീടുകളിൽ താലോലിച്ച് വളർത്തുന്നത്. എന്നാൽ  ഇത് നമ്മുടെ പ്രകൃതിയ്ക്ക് ദോഷമല്ലേയെന്ന ചോദ്യമാണ് സാന്ദ്ര ഉന്നയിക്കുന്നത്.  

 

രോഗാണുക്കൾ പടർത്തുന്ന പക്ഷികൾ, മത്സ്യങ്ങൾ ചെടികൾ, മൃഗങ്ങൾ തുടങ്ങിയവ മറ്റ് രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിലെത്തുന്നു. നമ്മുടെ നാടൻ ഇനങ്ങൾ എത്രമാത്രം പ്രകൃതിയെ സംരക്ഷിച്ചിരുന്നു,  അതൊക്കെ തിരിച്ചുകൊണ്ടുവരുന്ന രീതിയിലായിരിക്കണം നമ്മുെട പ്രകൃതിസംരക്ഷണം. അടുകൊണ്ട് മാറ്റം നമ്മുെട വീടുകളിൽ നിന്നു തന്നെ തുടങ്ങട്ടെയെന്നാണ് സാന്ദ്ര പറയുന്നത്. തങ്കക്കൊലുസുകളുെട വിഡിയോ ഇഷ്ടപ്പെടുന്നവർ ഇനി മുതൽ നാടൻ പെറ്റുകളെ വളർത്താൻ ശ്രമിക്കണമെന്നാണ് ഇവർ പങ്കുവയ്ക്കുന്ന സന്ദേശം. 

 

വിഡിയോയിൽ തങ്കക്കൊലുസുകളുെട പ്രിയപ്പെട്ട വളർത്തുനായ ഉണ്ണിയാർച്ചയെ പരിചയപ്പെടുത്തുന്നുണ്ട്. ഉണ്ണിയാർച്ച തങ്കക്കൊലുസിന്റെ അനിയത്തി പ്രിയ കൂട്ടുകാരി, പിന്നെ എല്ലാമെല്ലാമാണെന്നു പറയുകയാണ് സാന്ദ്ര.

 

English summary: Enviornmental day message by super natural Tankakkolus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com