‘എക്‌സ്പ്രഷന്‍ ക്വീന്‍’ ; ഇന്‍സ്റ്റഗ്രാമില്‍ മില്യണ്‍ കാഴ്ചക്കാര്‍, ഇതാ ആ സുന്ദരിക്കുട്ടി

HIGHLIGHTS
  • ഈ കുഞ്ഞിപ്പെണ്ണ് അരങ്ങു തകര്‍ക്കുകയാണ്
  • തകർപ്പൻ പ്രകടനങ്ങളുമായി ഹൃദയം നിറയ്ക്കുകയാണ്
expression-queen-viral-girl-angel-riti
SHARE

ഖല്‍ബില്‍ തറയ്ക്കുന്ന നോട്ടം, കണ്ടു കൊതിതീരാത്ത ചന്തം, കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ചുണ്ടനക്കം. ഒരുവട്ടം കണ്ടാല്‍ പിന്നെ കണ്ണെടുക്കാനേ തോന്നില്ല. അത്രമേല്‍ ക്യൂട്ട് ആണ് ഈ ചുന്ദരിക്കുട്ടി. മലയാളിയുടെ വാട്‌സാപ്പ് സ്റ്റാറ്റസുകളിലും ഇന്‍സ്റ്റഗ്രാം റീലുകളിലും അവിടുന്ന് ഹൃദയങ്ങളിലേക്കും കുടിയേറിയ ചുന്ദരിപ്പെണ്ണ് പലര്‍ക്കും അദ്ഭുതമായിരുന്നു. ഇന്‍സ്റ്റഗ്രാം റീലിലെ  വന്‍പുലികള്‍ പോലും ചുണ്ടനക്കത്തിലും ടൈമിങ്ങിലും തപ്പിത്തടയുമ്പോള്‍ ഈ കുഞ്ഞിപ്പെണ്ണ് അരങ്ങു തകര്‍ക്കുകയാണ്. തകർപ്പൻ പ്രകടനങ്ങളുമായി ഹൃദയം നിറയ്ക്കുകയാണ്. 

പ്രായത്തെ വെല്ലുന്ന എക്‌സ്പ്രഷനോടെ സോഷ്യല്‍ മീഡിയയില്‍ നില്‍ക്കുന്ന ഈ ക്യൂട്ട് സുന്ദരി ആരെന്ന ചോദ്യത്തിന് ഉത്തരങ്ങളും ഭാവനകളും പലതുണ്ടായിരുന്നു. ഗയ സ്വദേശിയായ ഏയ്ഞ്ചല്‍ റിതിയാണ് ഈ എക്പ്രഷന്‍ ക്വീന്‍. തമിഴ്  ഗാനങ്ങള്‍ ഉള്‍പ്പെടെ ചടുലമായി അവതരിപ്പിക്കുന്ന അവളെ തേടിയുള്ള അന്വേഷണം ചെന്നുനിന്നത് തെന്നിന്ത്യയും കടന്ന് ബീഹാറിലാണ്. ഇന്‍സ്റ്റഗ്രാമില്‍ മില്യണ്‍ കാഴ്ചക്കാരുമായി ഹൃദയം കീഴടക്കുന്ന ഏയ്ഞ്ചലിന്റെ കഥ അമ്മ ജ്യോതികുമാരിയാണ് വനിത ഓണ്‍ലൈനോട് പങ്കുവച്ചത്

എക്‌സ്പ്രഷന്‍ ക്വീന്‍

ബീഹാറിലെ ഗയയാണ് ഞങ്ങളുടെ സ്വദേശം. ഏയ്ഞ്ചല്‍ റിതിയുടെ അച്ഛന്‍ രവി മേത്ത ബിസിനസുകാരനാണ്. ഞാന്‍ ജ്യോതി കുമാരി പൊലീസ് കോണ്‍സ്്റ്റബിളാണ്- ജ്യോതി പറഞ്ഞു തുടങ്ങുകയാണ്

തൂ ആത്താ ഹേ സീനേ മേം... എന്ന എംഎസ്  ധോണിയിലെ പാട്ട് കൊഞ്ചിപ്പാടുമായിരുന്നു അവള്‍. അന്നവള്‍ക്ക് ഒന്നര വയസ്. സ്മ്യൂളില്‍ കരോക്കെയിട്ട് അവള്‍ പാടിയപ്പോള്‍ ഞങ്ങള്‍ പോലും ഞെട്ടിപ്പോയി. അത്രയ്ക്ക് രസമായി പാടി. അതായിരുന്നു തുടക്കം. അതില്‍പ്പിന്നെയാണ് ടിക് ടോക് നമുക്കിടയില്‍ തരംഗമാകുന്നത്. ഡ്യൂട്ടിക്കിടയിലും ഒഴിവ് സമയങ്ങളിലും ഞാനും ടിക് ടോക് പരീക്ഷണങ്ങള്‍ നടത്താറുണ്ടായിരുന്നു. അതുകൊണ്ട് അവളും ഞങ്ങള്‍ക്കൊപ്പം കൂടി. എനിക്കൊപ്പം  വിഡിയോയില്‍ ഏയ്ഞ്ചലും ഇടംപിടിച്ചു. ചിരിച്ചും കുസൃതികാട്ടിയും കൂടെക്കൂടും. പാട്ടിനൊപ്പം കുഞ്ഞി ഡാന്‍സൊക്കെ കളിക്കും. പതിയെ പതിയെ പാട്ടിനൊപ്പം ചുണ്ടനക്കി തുടങ്ങി. ഒരു പാട്ട് കേട്ടാല്‍, അതിന്റെ രംഗം കണ്ടാല്‍ അതിലെ നായകനെയോ നായികയെയോ അതേ പോലെ അനുകരിക്കും. എക്പ്രഷനൊക്കെ അതുപോലെ ഇടും. പെട്ടെന്ന് പഠിച്ച് അതുപോലെ കാണിക്കുന്നതു കണ്ട് ഞങ്ങള്‍ പോലും അമ്പരന്നിട്ടുണ്ട്. പ്രണയം, സങ്കടം, ദേഷ്യം എല്ലാം അതു പോലെ അവള്‍ അനുകരിക്കും.

ബാഹുബലി സിനിമയിലെ കണ്ണനെക്കുറിച്ചുള്ള പാട്ടില്ലേ... സോജാ സരാ... എന്ന പാട്ടിലാണ് അവള്‍ ആദ്യമായി ഒറ്റയ്ക്ക് പെര്‍ഫോം ചെയ്തത്. ഒരു കൃഷ്ണാഷ്ടമി നാളില്‍ രാധയെ പോലെ അണിഞ്ഞൊരുങ്ങി പാട്ടിനൊപ്പം ചുണ്ടനക്കി, എക്പ്രഷനൊക്കെ കൊടുത്ത് പെര്‍ഫോം ചെയ്തു. തലയാട്ടി കൈകള്‍ കൊണ്ട് സ്‌റ്റെപ്പൊക്കെ ഇട്ട് ചെയ്ത ആ പാട്ട് വൈറലായി. അവിടുന്നങ്ങോട്ട് എന്റെ പേരിലുള്ള ടിക് ടോക് അക്കൗണ്ട് അവള്‍ കയ്യടക്കുകയായിരുന്നു

കൂടുതൽ വാർത്തകൾക്ക്

English summary: Expression queen Angel Riti - Viral girl

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA