ADVERTISEMENT

തങ്ങളുടെ പലതരം കഴിവുകള്‍ ലോകത്തെ അറിയിക്കാൻ നിരവധി കുട്ടികൾ ഇപ്പോൾ യു ട്യൂബ് ചാനലുകൾ തുടങ്ങാറുണ്ടല്ലോ., അത്തരത്തിൽ ഒരു അഞ്ച് വയസ്സുകാരന്റെ വിഡിയോകളാണ് ശ്രദ്ധേയമാകുന്നത്. എന്നാൽ  ഇത്തരത്തിലുള്ള സാധാരണ വിഡിയോകളിൽ നിന്നും വ്യത്യസ്തമായി ആംഗ്യഭാഷാ ക്ലാസുകളാണ് ഈ ബാലന്റെ വിഡിയോകളിൽ. ജോര്‍ദാനിൽ നിന്നുള്ള  അസ് ഔദ് എന്ന കൊച്ചുമിടുക്കനാണ് സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ ആംഗ്യഭാഷാ പഠിപ്പിക്കുന്നത്. ജോര്‍ദ്ദാനിലെ ഏറ്റവും പ്രായം കുറഞ്ഞ ആംഗ്യഭാഷാ അധ്യാപകൻ എന്നാണ് ഈ കുട്ടി അറിയപ്പെടുന്നത്. 

അസ് ഔദിന്റെ വിഡിയോകൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്.  ഈ വിഡിയോയിൽ, കുട്ടി തന്റെ മുത്തശ്ശനും മുത്തശ്ശിയുമായി എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നത് കാണാം,  ആംഗ്യഭാഷ വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാൻ അസ് ഔദിന്റെ വിഡിയോകൾ സഹായിക്കുന്നു. വളരെ ഉത്സാഹത്തോടെയും ആസ്വദിച്ചുമാണ്  ഈ കുട്ടി അധ്യാപകന്റെ ക്ലാസുകൾ. ശ്രവണ വൈകല്യമുള്ള മുത്തച്ഛനോടും മുത്തശ്ശിയോടും ആശയവിനിമയം നടത്താനുള്ള മാർഗമായാണ്  ‌അസ് ഔദ് ആംഗ്യഭാഷ പഠിച്ചെടുത്തത്. 

ഇപ്പോൾ ശ്രവണ വൈകല്യമുള്ളവരുമായി ആശയവിനിമയം നടത്താൻ ആളുകളെ പ്രാപ്തരാക്കുന്നതിനാണ് താൻ ഈ വിഡിയോകൾ ചെയ്യുന്നതെന്നാണ് ഈ ബാലൻ പറയുന്നത്. അസ് ഔദിന്റെ അച്ഛൻ അഷ്‌റഫ്  ഒരു ആംഗ്യഭാഷാ വിദഗ്ധനാണ്. തന്റെ മകനെ ഒരു ‘യുവ സെലിബ്രിറ്റി’ എന്നാണ് അദ്ദേഹം അഭിമാനത്തോടെ വിശേഷിപ്പിക്കുന്നത്.  ആംഗ്യഭാഷയില്‍ പ്രാവീണ്യം നേടാനുള്ള മകന്റെ അർപ്പണബോധവും ആഗ്രഹവും തന്റെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് പിതാവ് പറയുന്നു. തന്റെ മകന് ഈ രംഗത്ത് ശോഭനമായ ഭാവിയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു,

 

English summary: Five year old Aws Oudah from Jordan the youngest sign language teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com