ഓർമ്മ ശക്തിയിൽ വിസ്മയം തീർത്ത് നാല് വയസുകാരൻ ഐൻ ഇർഷാദ് കമ്മക്കകം

HIGHLIGHTS
  • സൂപ്പർ ടാലന്റ്ഡ് കിഡ്-വൺ ഇൻ എ മില്യൺ ആയി ഈ കൊച്ചു മിടുക്കനെ തിരഞ്ഞെടുത്തു
four-year-old-ain-enter-in-india-book-of-records-and-national-book-of-records
ഐൻ ഇർഷാദ് കമ്മക്കകം
SHARE

ഓർമ്മ ശക്തിയിൽ വിസ്മയം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ച് നാല് വയസ്സുകാരൻ ഐൻ ഇർഷാദ് കമ്മക്കകം. ഒരുമിനിറ്റിൽ  നൂറിൽ കൂടുതൽ വാക്കുകൾ ഓർത്തെടുത്തു കൊണ്ടാണ് ഐൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. വെറും 4 വയസ്സും 9 മാസം പ്രായമുള്ള ഐൻ നിലവിലെ റെക്കോർഡായ 5 വയസ്സ് 10 മാസം പ്രായമുള്ള കുട്ടിയെ തോൽപിച്ചാണ്  ഈ നേട്ടം കൈവരിച്ചത്.  

സയൻസ് വിഷയങ്ങളിലെ അറിവ്, പീരിയോഡിക് ടേബിളിലെ മൂലകങ്ങൾ മനഃപാഠമാക്കൽ, ഗ്രഹങ്ങളിലെ താല്പര്യം, കടൽ ജീവികളുടെ പേരുകൾ, ലോക ശാസ്ത്രജ്ഞരെ തിരിച്ചറിയൽ, സയൻറ്റിഫിക് പരീക്ഷണങ്ങൾ, വാഹനങ്ങളുടെ ലോഗോ തിരിച്ചറിയൽ തുടങ്ങി വിവിധയിനം മേഖലകളിലെ പ്രകടനങ്ങൾക്കായ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സും അവരുടെ ‘സൂപ്പർ ടാലന്റ്ഡ് കിഡ് - വൺ ഇൻ എ മില്യൺ’ ആയി ഈ കൊച്ചു മിടുക്കനെ തിരഞ്ഞെടുത്തത്.

അമേരിക്കയിലെ അലബാമ സർവകലാശാലയിലെ കെമിക്കൽ എഞ്ചിനീറിങ്ങിൽ റിസർച് സയൻറ്റിസ്റ്റ് ആയ ഡോ. ഇർഷാദ് കമ്മക്കകത്തിന്റെയും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദധാരി നബീല അലിയുടെയും മകൻ ആണ് ഐൻ ഇർഷാദ് കമ്മക്കകം. അലബാമയിലെ അർകാഡിയ എലിമെന്ററി സ്കൂളിൽ പ്രീ-കെ വിദ്യാർത്ഥിയായ ഐനിന്റെ മാതാപിതാക്കൾ കോഴിക്കോട് സ്വദേശികളാണ്. 

English Summary : Four year old Ain enter in India book of records and National book of records

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA