ADVERTISEMENT

വീട്ടിലെ കഥയെഴുത്തുകാരിയുടെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് സുപ്രിയ. അലംകൃതയെന്ന ആലി എഴുതിയ സൂപ്പർ സ്ക്രിപ്റ്റ് പോസ്റ്റ് ചെയ്ത് സുപ്രിയ കുറിച്ചത് ഞങ്ങളുടെ ഇൻഹൗസ് കഥയെഴുത്തുകാരി എന്നാണ്.  എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഞാൻ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈൻ ഇതാണ് എന്നാണ് പൃഥ്വി പറയുന്നത്.

 

ആലിയുടെ കഥയിങ്ങനെയാണ് ‘അമേരിക്കയിൽ ഒരു അച്ഛനും മകനും താമസിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം വന്നപ്പോൾ അവർ അഭയാർത്ഥി ക്യാമ്പിലേക്ക് മാറി. അവർ  അവിടെ  രണ്ടുവർഷം താമസിച്ചു. യുദ്ധം അവസാനിച്ചപ്പോൾ അവർ വീട്ടിലേക്ക് തിരികെപ്പോയി  സന്തോഷത്തോടെ ജീവിച്ചു,’ ആലിയുടെ അഭയാർത്ഥി  പരാമർശം ഗുഡ്നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ് എന്ന പുസ്തകത്തിൽ നിന്നാണ് കിട്ടിയതെന്നും സുപ്രിയ പറയുന്നു

ആലിയുടെ പുസ്തകം വായനയും ചെറിയ കുറിപ്പുകളുമൊക്കെ അമ്മയും അച്ഛനും പങ്കുവയ്ക്കാറുണ്ട്. അമ്മയേയും അച്ഛനേയും പോലെ വായനയിലും എഴുത്തിലുമൊക്കെ മകൾക്കും താല്പര്യമുണ്ടെന്നും ഒരു കുഞ്ഞു കഥാകാരി വളർന്നു വരികയാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

 

English summary : Supriya and Prithvi share daughter Alankritha's story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com