‘ടാസ്കി വിളിയെടാ’; തകർപ്പൻ പെർഫോമൻസുമായി സഹോദരിമാർ, എജ്ജാതി പിള്ളേർ എന്ന് സോഷ്യൽ ലോകം

HIGHLIGHTS
  • ബസ് ടോപ്പിൽ നടക്കുന്ന ആ രംഗം അതേ പടി പുനരാവിഷ്ക്കരിച്ചിച്ചുണ്ട്
two-little-sisters-imitating-pappu-in-thenmavinkombath-viral-video
SHARE

തേൻമാവിൻകൊമ്പത്ത് എന്ന സിനിമയിൽ ചിരിയുടെ മാലപ്പടക്കവുമായി പപ്പുവിന്റെ നിരവധി രംഗങ്ങളാണുള്ളത്. കാർത്തുമ്പിയുടെ കള്ളുകുടിയൻ അമ്മാവനായെത്തി കുറച്ചൊന്നുമല്ല പപ്പു നമ്മെ ചിരിപ്പിച്ചത്. ‘ടാസ്കി വിളിയെടാ...’  എന്ന ആ ക്ലാസിക് ഡയലോഗ് പറയാത്ത മലയാളികൾ കുറവായിരിക്കും.  ആ ‘ടാസ്കി’ ഡയലോഗുകളുമായി പൊട്ടിച്ചിരിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സ് കവരുകയാണ് സഹോദരിമാരായ വിയയും നിയയും. ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഈ തകർപ്പൻ പെർഫോമൻസ് കണ്ടത്. ബസ് ടോപ്പിൽ നടക്കുന്ന ആ രംഗം അതേപടി പുനരാവിഷ്ക്കരിച്ചിച്ചുണ്ട് ഈ വിഡിയോയിൽ.

ഈ കുരുന്നുകളുടെ ഭാവാഭിനയവും ടൈമിംങിനും ഡയലോഗ് പ്രസന്റേഷനും ഒക്കെ  പെർഫെക്റ്റാണ്. നേരത്തെ നാടോടിക്കാറ്റിലെ  ദാസനും വിജയനുമായെത്തി മലയാളികളെ കുറച്ചൊന്നുമല്ല  ഇവർ ചിരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഈ കിടിലൻ പെർഫോമൻസ് കണ്ടത്. ചെറുപ്രായത്തിൽ ഇത്രയും ഗംഭീര പ്രകടനം നടത്തുന്ന കുരുന്നുകൾ ഭാവിയിൽ വലിയ താരങ്ങളാകുമെന്ന് ഉറപ്പാണെന്ന് പലരും കമന്റുകളിൽ പറയുന്നു. ദാസന്റേയും വിജയന്റേയും ആ വിഡിയോ സംവിധായകൻ ജീത്തു ജോസഫും നടൻ അജു വർഗീസുമെല്ലാം പങ്കുവച്ചിരുന്നു. 

ആറുവയസ്സുകാരി വിയയും മൂന്നുവയസ്സുകാരി നിയയും മുൻപുതന്നെ ടിക്ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ്. അച്ഛൻ റനീഷിനും അമ്മ ജിനിക്കുമൊപ്പം കുവൈറ്റിലാണ്  ഇവർ താമസിക്കുന്നത്.

English summary: Two little sisters imitating Pappu in Thenmavinkombath-Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA