‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ ; വായനാദിന ആശംസയുമായി മൽഹാർ

HIGHLIGHTS
  • പുസ്തകങ്ങളോട് കൂട്ടുകൂടിയിരിക്കുന്ന മൽഹാറിന്റെ ഒരു ക്യൂട്ട് ചിത്രമാണിത്
sabarinadh-divya-s-iyer-son-malhar-on-national-reading-day
SHARE

മുൻ എംഎല്‍എ കെ എസ് ശബരീനാഥന്റേയും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യരുടേയും പൊന്നോമന മൽഹാർ സമൂഹമാധ്യമത്തിൽ താരമാണ്. മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ശബരീനാഥൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ മൽഹാറിന്റെ ഒപ്പമുള്ള ഒരു മനോഹരമായ ചിത്രമാണ് വായനാദിനത്തിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. പുസ്തകങ്ങളോട് കൂട്ടുകൂടിയിരിക്കുന്ന മൽഹാറിന്റെ ഒരു ക്യൂട്ട് ചിത്രമാണിത്.

‘വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക എല്ലാവർക്കും വായനാദിനാശംസകൾ’. എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് നിരവധിപ്പേർ ആശംസകളുമായി എത്തിയിട്ടുണ്ട്. . 

മൽഹാർ ദിവ്യ ശബരീനാഥൻ എന്നാണ് ഈ കുഞ്ഞാവയുടെ പേര്. ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം ഇരുവർക്കും പ്രിയപ്പട്ടതായതുകൊണ്ടാണത്രേ മകന് മൽഹാർ എന്ന് പേരിട്ടത്. മകനൊപ്പമുള്ള ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്.  

2019 മാർച്ച് ഒൻപതിനാണ് മുൻ അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരീനാഥനും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യര്‍ക്കും ആൺകുഞ്ഞ് പിറന്നത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫിസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.

English summary: Malhar son of  Sabarinadh and Divya S Iyer wish on national reading day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA