ADVERTISEMENT

മകന്റെ കൂടെയുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. ജൂനിയർ സിമ്പ എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഫാദേഴ്സ് ഡെ യിൽ കുഞ്ഞു സിമ്പയുടെ മനോഹരമായൊരു വിഡിയോയാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്. ലാപ്ടോപ്പിൽ അപ്പയുടെ പ്രിയപ്പെട്ട ഗാനം കാണുന്ന മകന്റെ വിഡിയോയാണിത്. അപ്പയെ സ്ക്രീനിൽ കണ്ട് കൗതുകത്തോടെ നോക്കിയിരിക്കുകയാണ് ജൂനിയർ ചീരു. ‘അപ്പയുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്യാൻ‌ തുടങ്ങി… ഞാൻ‌ അത് വീണ്ടും വീണ്ടും പ്ലേ ചെയ്യാൻ‌ നിർബന്ധിച്ചു, ഹാപ്പി ഫാദേഴ്സ് ഡേ’ എന്നാണ് വിഡിയോയ്ക്കു താഴെ മേഘ്ന കുറിച്ചത്.  

ഈ വിഡിയോ പ്ലാൻ ചെയ്ത് എടുത്തതല്ലെന്നും താരം കുറിപ്പിൽ പറയുന്നു. കുഞ്ഞു ചീരുവിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്സില്‍. അച്ഛൻ ചിരഞ്ജീവി സർജയുടെ ചിത്രത്തിനരികെ നിൽക്കുന്ന മകന്റെ ഒരു വിഡിയോ മേഘ്ന നേരത്തെ പങ്കുവച്ചിരിരുന്നു. ചിത്രത്തിൽ തൊട്ടുനോക്കുകയും അച്ഛനെ നോക്കി  അവന്റെ ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുകയുമാണ് ജൂനിയർ ചീരു ആ വിഡിയോയിൽ

മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കേയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ജീവിതത്തിലേറ്റ ആ തീരാ വേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരുവിന് അഞ്ച് മാസം പൂർത്തിയായപ്പോഴും മകന് ആശംസകളുമായി ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com