ഗെയിം കളിക്കാൻ 1.3 ലക്ഷം ചെലവഴിച്ച് മകൻ; കടം വീട്ടാൻ കാർ വിൽക്കേണ്ടി വന്ന് അച്ഛൻ

HIGHLIGHTS
  • പരാതി നൽകിയതിനെതുടർന്ന് അദ്ദേഹത്തിന് കുറച്ച് പണം തിരികെ ലഭിച്ചു
uk-father-forced-to-sell-his-car-after-son-spends-rs-1-3-lakh-on-mobile-games
Representative image. Photo Credits/ Shutterstock.com
SHARE

ആപ്പിൾ ഐഫോൺ ഗെയിമുകൾ കളിക്കാനായി  മകൻ 1.3 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കടം വീട്ടാൻ പിതാവ് കാർ വിൽക്കാൻ നിർബന്ധിതനായി. യു കെ യിൽ നിന്നുള്ള മുഹമ്മദ് എന്നയാളുടെ മകൻ ആശാസ് മുതാസയാണ് ഗെയിം കളിക്കാനായി വിലയേറിയ ടോപ്പ്–അപ്പുകൾ ചെയ്തത്. ‘ഡ്രാഗൺസ്: റൈസ് ഓഫ് ബെർക്ക്’ എന്ന ഗെയിം കളിക്കാനായാണ് ആശാസ്  ഇത്രയേറ പണം ചിലവാക്കിയത്  ഇ–മെയിലിൽ വന്ന ഇരുപത്തിയൊൻപത് രസീതുകൾ കണ്ടപ്പോള്‍ മുഹമ്മദിന് ആദ്യം കാര്യം മനസ്സിലായില്ല.

തുടക്കത്തിൽ എന്തോ സ്കാം ആകുമെന്നാണ് അദ്ദേഹം കരുതിയത്. കുട്ടികളുടെ ഗെയിമിനായി ഇത്രയും പണം ചെലവഴിക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന‌ും ഡോക്ടറായ മുഹമ്മദ്  പറയുന്നു.  ഇങ്ങനെ പരിധിയില്ലാതെ നിരവധി ഗെയിമുകൾ വാങ്ങാമെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ആപ്പിളിന് പരാതി നൽകിയതിനെതുടർന്ന് അദ്ദേഹത്തിന് കുറച്ച് പണം തിരികെ ലഭിച്ചു, എങ്കിലും ബില്ലിന്റെ ബാക്കി തുക അടയ്ക്കുന്നതിന് തന്റെ ടൊയോട്ട അയഗോ വിൽക്കേണ്ടിവന്നു.

നോർത്ത് വെയിൽസിലെ കോൾവിൻ ബേയിൽ ഭാര്യ ഫാത്തിമ, മക്കളായ ആശാസ്, ആരിഫ, അളിയ എന്നിവരോടൊപ്പം താമസിക്കുകയാണ് മുഹമ്മദ്. ഇത്തരം സംഭവങ്ങൾ ഇപ്പോൾ ഒറ്റപ്പെട്ടതല്ലാതായിരിക്കുന്നു. ഓൺലൈൻ ഗെയിമുകൾക്കാളി മാതാപിതാതാക്കൾ അറിയാതെ അവരുടെ അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിക്കുന്ന കുട്ടികളുടെ നിരവധി സംഭവങ്ങൾ വാർത്തയാകുന്നുണ്ട്.

English summary: UK father forced to sell his car after son spends RS 1.3 lakh on mobile games

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA