ADVERTISEMENT

കോവിഡിന്റെ വ്യാപനം ഏറ്റവും മോശമായി ബാധിച്ചത് കുട്ടികളെയാണ്. കളിചിരിയും സ്കൂൾ കാലവും മാത്രമല്ല ചിലർക്ക് അവരുടെ മാതാപിതാക്കളെ പോലും നഷ്ടമായി. രാജ്യത്തുടനീളം അനാഥകുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇത് ഈ കുഞ്ഞുങ്ങളുടെ ജീവിതത്തെത്തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്.  ഈ അവസരത്തിലാണ് ഡെറാഡൂണിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകൻ ജയ് ശർമ ഇത്തരത്തിർ അനാധരാക്കപ്പെട്ട നൂറ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായത്. ജസ്റ്റ് ഓപ്പൺ യുവർ‌സെൽഫ്(JOY) എന്ന എൻ‌ജി‌ഒയുടെ സ്ഥാപകനാണ് ജയ് ശർമ. 

ജയ് ശർമ എൻ‌ജി‌ഒയുടെ സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചതിങ്ങനെയാണ് ‘കോവിഡ് 19 ന്റെ രണ്ടാം തരംഗം ആരംഭിച്ച ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ, മാതാപിതാക്കൾ മരിച്ച്  വീട്ടിൽ തനിച്ചായ അഞ്ച് കുടുംബങ്ങളിലെ കുട്ടികളെ ഞങ്ങൾ കണ്ടുമുട്ടി. ഈ കുട്ടികളിൽ ചിലർ 4 മുതൽ 5 വരെ പ്രായമുള്ളവരാണ്, ഒരാൾ പന്ത്രണ്ടു വയസും ബാക്കിയുള്ളവർ ചെറിയ കുട്ടികളുമായിരുന്നു. ഈ നിർഭാഗ്യകരമായ സാഹചര്യം ഞങ്ങളുടെ മനസ്സിനെ സ്വാധീനിച്ചു, അത്തരം കൂടുതൽ കേസുകൾ  ഞങ്ങൾ കണ്ടു.

ഇപ്പോൾ 20 കുട്ടികളെയും അവരുടെ ഭക്ഷണം, മരുന്നുകൾ,  സാമ്പത്തിക കാര്യങ്ങൾ എന്നിവയും നോക്കുന്നുണ്ട് അവരിൽ രണ്ടുപേർ മാത്രമാണ് ഡെറാഡൂണിൽ നിന്നുള്ളതെന്നും ബാക്കിയുള്ളവർ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒരാഴ്ചയ്ക്കുള്ളിൽ, 50 കുട്ടികളെ ദത്തെടുക്കുകയെന്നതാണ് ലക്ഷ്യം, തുടർന്ന് 100 കുട്ടികളും. ജോയിയിൽ നിന്നുള്ള ജയ് ശർമ എന്ന ഞാൻ ഈ കുട്ടികൾ സ്വയം പര്യാപ്തരാകുന്നതുവരെ സാധ്യമായ ഏത് വിധത്തിലും അവർക്ക് പിന്തുണയുമായി ഉണ്ടാകും.’ അനാഥരായിത്തീർന്ന കുട്ടികളെ സഹായിക്കുന്നതിനായി എൻ‌ജി‌ഒയുടെ ആളുകൾ  ഗ്രാമങ്ങളിൽ നിരന്തരം അന്വേഷിച്ചുകൊണ്ടണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

ജയ് ശർമയുടേയും അദ്ദേഹത്തിന്റെ എൻ‌ജി‌ഒ ജസ്റ്റ് ഓപ്പൺ യുവർ സെൽഫിന്റയും ഈ നൻമപ്രവർത്തനങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ്. 

 

English summary: Jai Sharma from dehradun to adopt 100 children who lost both parents in covid pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com