‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്തേ..’: ചിരി വിഡിയോയുമായി മൃദുല വാരിയറും മകളും

HIGHLIGHTS
  • രസകരമായ പാട്ടിന് അനുകരണമൊരുക്കിയിരിക്കുകയാണ് അമ്മയും മകളും
singer-mridula-varier-post-a-video-with-daughter
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

റിയാലിറ്റി ഷോകളിലൂടെ താരമായി മലയാള സിനിമാ സംഗീതത്തിലേക്കെത്തിയ ഗായികയാണ് മൃദുല വാരിയർ. പാട്ടിന്റെ വരികൾക്കപ്പുറം അതിന്റെ ആത്മാവറിഞ്ഞ് പാടുന്ന മനോഹരമായ ശബ്ദം, സംഗീത ലോകത്തെ മികച്ച സംവിധായകരുടെ പാട്ടുകൾ പാടാൻ കഴിഞ്ഞിട്ടുമുണ്ട് മൃദുലയ്ക്ക്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗായിക നിറയെ പാട്ടു വിശേഷങ്ങളുമായി എത്താറുമുണ്ട്. ഇപ്പോഴിതാ പാട്ടിൽ നിന്നു വ്യത്യസ്തമായി ഒരു തകർപ്പൻ അനുകരണവുമായി എത്തിയിരിക്കുകയാണ് മൃദുല വാരിയരും മകളും.

‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്തേ..’ എന്ന രസകരമായ പാട്ടിന് അനുകരണമൊരുക്കിയിരിക്കുകയാണ് അമ്മയും മകളും. സുധീർ കുട്ടൻതുരുത്തും ഉല്ലാസും ചേർന്ന് വൈറലാക്കിയ ഒരു സ്കിറ്റിലെ ഈ ‘ക്ലിഞ്ഞോ പ്ലിഞ്ഞോ’ പാട്ട് അനുകരിച്ചുള്ള ഈ വിഡിയോയും ശ്രദ്ധേയമാകുകയാണ്. അമ്മയ്ക്കും മക‌ൾക്കും അഭിന്ദനങ്ങളുമായി ആരാധകരും എത്തി. മൃദുലയുടെ കൊച്ച് തകർത്തല്ലോയെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്.

നേരത്തെ ഒരു പാട്ടു വിഡിയോയുമായി  മൃദുല വാര്യരും മകളും എത്തിയിരുന്നു. ‘തന്നന്നം താനന്നം താളത്തിലാടി’ എന്ന പാട്ടു പാടുന്ന മൃദുലയുടെ മകളുടെ ആ വിഡിയോയ്ക്കും നിരവധി ആരാധകരായിരുന്നു. 

English summary: Singer Mrudula Warrrier post a video with daughter

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA