ഇത്ര ചെറിയ പ്രായത്തിൽ ഇങ്ങനെ നൃത്തം ചെയ്യാനാവുമോ; അസാമാന്യകഴിവുകൊണ്ട് ഹൃദയങ്ങൾ കവർന്ന് കുരുന്ന്

little-boy-dancing-big-dancers-viral-video
SHARE

നൃത്തവും സംഗീതവുമൊക്കെ ചിലർക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ആരും പഠിപ്പിച്ചില്ലെങ്കിലും സമയമാകുമ്പോൾ ആ കഴിവുകൾ തനിയെ പുറത്തു വരിക തന്നെ ചെയ്യും. ഇപ്പോഴിതാ മുതിർന്നവർ നൃത്തം ചെയ്യുന്നത് കണ്ട്  അവരെ വെല്ലുന്ന തരത്തിൽ കൂടെക്കൂടി ചുവടുകൾ വയ്ക്കുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങൾക്കു  പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ബാലനാണ് ദൃശ്യത്തിലുള്ളത്. 

സ്കൂൾ കുട്ടികളുടെ നൃത്ത പരിപാടിയാണ് വേദി. മുതിർന്ന കുട്ടികൾ  പഠിച്ചുവച്ച നൃത്തച്ചുവടുകൾ  മനോഹരമായി അവതരിപ്പിക്കുന്നതിനിടെ അവർക്കൊപ്പം കൂടുകയാണ് കുരുന്ന് . ചടുലമായ ചുവടുകൾ പോലും അനായാസമായി സെക്കൻഡുകൾകൊണ്ട് പഠിച്ച് അവർക്കൊപ്പം  ബാലൻ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അമേരിക്കയുടെ മുൻ ബാസ്ക്കറ്റ്ബോൾ താരമായ റെക്സ് ചാപ്മാന്റെ ട്വിറ്റർ പേജിലൂടെയാണ് ദൃശ്യങ്ങൾ വൈറലായത്. 

കണ്ണെടുക്കാനാവാത്ത പ്രകടനം എന്നാണ് ബാലന്റെ കഴിവിനെ സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നത്. വലിയൊരു കൂട്ടത്തിനൊപ്പം ചേർന്ന് ഇത്രവേഗം നിസ്സാരമായി എങ്ങനെ നൃത്തം ചെയ്യാൻ കുഞ്ഞിന് കഴിയുന്നു എന്ന് അതിശയം പങ്കുവയ്ക്കുന്നവരും  കുറവല്ല. പ്രായത്തിൽ കവിഞ്ഞ പ്രകടനം എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ  പറയുന്നത്. 30 ലക്ഷത്തോളം ആളുകൾ ഇതിനോടകം ഈ തകർപ്പൻ വിഡിയോ കണ്ടു കഴിഞ്ഞു.

English summary: Llittle boy dancing with the big dancers-Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA