ADVERTISEMENT

ടെക്സസ്സിലെ ഡാലസിലുള്ള  ജെയ്ഡൻ പൊള്ളാർഡ് എന്ന മിടുക്കിക്ക് 5 വയസ്സ് മാത്രമേ പ്രായമുള്ളൂ. എന്നാൽ സ്കൂളിൽ പോയി തുടങ്ങുന്നതിനു മുൻപ് തന്നെ  ലോകമെമ്പാടും നിന്ന് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ഈ കുട്ടിത്താരം. ജിംനാസ്റ്റിക്സിലെ അതിശയിപ്പിക്കുന്ന പ്രകടനമാണ്  ജെയ്ഡനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. അച്ഛനായ റോളണ്ടുമൊത്ത് ജിംനാസ്റ്റിക്സ് പരിശീലിക്കുന്ന ജെയ്ഡന്റെ ഏറ്റവും ഒടുവിലത്തെ വിഡിയോയും വൈറലാണ്.

father-daughter-share-incredible-acrobatics-video1

ചിയർലീഡർ കോച്ചായ അച്ഛൻ പരിശീലിപ്പിച്ചത് അനുസരിച്ച്  ഏത് ഐറ്റവും നിഷ്പ്രയാസം ചെയ്യാൻ ജെയ്ഡനു സാധിക്കും. മലക്കംമറിഞ്ഞു കൃത്യമായി അച്ഛന്റെ കൈവെള്ളയിൽ വന്നു നിൽക്കുന്നതും രണ്ടു കൈകളിലും ഒറ്റക്കാലിലും ബാലൻസ് ചെയ്യുന്നതുമൊക്കെ ജെയ്ഡന് സിംപിളാണ്. ഏറ്റവുമൊടുവിൽ പരിശീലിച്ച ഐറ്റത്തിന്റെ വിഡിയോയാണ്  ഇപ്പോൾ റോളണ്ട് പങ്കുവെച്ചിരിക്കുന്നത്. ഫ്ലിപ്പ്, ടമ്പിൾ ഫ്‌ളൈ എന്നിങ്ങനെ ബുദ്ധിമുട്ടുള്ള ഐറ്റങ്ങൾ വരെ ജെയ്ഡന് വഴങ്ങും. 

12 വർഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും തന്റെ മകളുടെ അത്രയും കഴിവുള്ള ഒരു കുട്ടിയെ പോലും താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് റോളണ്ട് പറയുന്നു. നടക്കാൻ  പഠിക്കുന്നതിനു മുമ്പ് തന്നെ ജെയ്ഡൻ ജിംനാസ്റ്റിക്  പ്രകടനത്തിലൂടെ താരമായിരുന്നു. നാലു മാസം മാത്രം പ്രായമുള്ളപ്പോൾ അച്ഛന്റെ ഒറ്റ കൈക്കുള്ളിൽ വീഴാതെ നിൽക്കുന്ന ജെയ്ഡന്റെ ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ എത്തിയതു മുതൽ  ഈ കൊച്ചു മിടുക്കി സ്റ്റാറാണ്. 

ഏത് ബുദ്ധിമുട്ടേറിയ സ്റ്റെപ്പുകളും പഠിക്കാൻ യാതൊരു പേടിയുമില്ല എന്നതാണ് മറ്റൊരു കാര്യം. ഈ ചെറുപ്രായത്തിലും അതിനായി എത്ര കഷ്ടപ്പെടാനും കുഞ്ഞു ജെയ്ഡൻ  തയ്യാറുമാണ്. മുതിർന്നു വരുമ്പോഴും ഇതേ രീതിയിൽ തന്നെ പരിശീലിച്ചാൽ  മകൾ തീർച്ചയായും ഒളിമ്പിക് താരം ആവുമെന്ന ആത്മവിശ്വാസത്തിലാണ് റോളണ്ട്. മൂന്നു ലക്ഷത്തിൽപരം ഫോളോവേഴ്സാണ് ജെയ്ഡന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്

English summary : Father daughter share incredible acrobatics video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com