ADVERTISEMENT

ബോളിവുഡ് നടി അനുഷ്ക ശർമയുടേയും ക്രിക്കറ്റ് താരം വിരാട് കോലിയുടേയും ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ മകളായ വാമികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. വാമികയ്ക്ക് ആറുമാസം തികഞ്ഞ ദിനത്തിലാണ് മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

 

അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ജനുവരി 11ന് വാമിക  ജനിച്ചതിനുശേഷം ഇതുവരെ മകളുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോലിയും അനുഷ്കയും ശ്രദ്ധിച്ചിട്ടുണ്ട്. മകളുടെ ചിത്രങ്ങൾ പകർത്തരുത് എന്ന് മാധ്യമങ്ങൾക്ക്  ഇരുവരും നിർദേശവും നൽകിയിരുന്നു. ഇത്തവണയും ആ പതിവ് തെറ്റിക്കാതെ മകളുടെ മുഖം കാണാനാവാത്ത വിധത്തിലുള്ള ചിത്രങ്ങളാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ആറുമാസത്തിനിടെ മകളുമൊത്തുള്ള ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ താരങ്ങൾ പങ്കുവെച്ചിട്ടുള്ളൂ എങ്കിലും ആരാധകർക്കിടയിൽ അവ വൈറലാണ്. ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ 30 ലക്ഷത്തിൽപരം ആളുകൾ കണ്ടുകഴിഞ്ഞു. കുഞ്ഞുവാമികയെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകർ.

 

English summary: Photos of Virat Kohli and Anushka Sharma with daughter Vamika- Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com