'നിൻ മണിയറയിലെ...' ഹൃദ്യം ഈ ആലാപനം: സംഗീതാസ്വാദകരുടെ മനസ്സുകൾ കീഴടക്കി പാർഥിവ്

HIGHLIGHTS
  • പിന്നണി ഗായകനായ എടപ്പാൾ വിശ്വന്റെ മകനാണ് പാർഥിവ്
little-boy-parthiv-singing-viral-video
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യ മാധ്യമം
SHARE

ആലാപന മികവുകൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കുകയാണ് പാർഥിവ് എന്ന കൊച്ചുമിടുക്കൻ. ഭാവഗായകനായ പി. ജയചന്ദ്രൻ പാടി അനശ്വരമാക്കിയ നിൻ മണിയറയിലെ എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം അതിമനോഹരമായി പാർഥിവ് പാടുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകനായ എടപ്പാൾ വിശ്വന്റെ മകനാണ് പാർഥിവ്.

അത്ര അനായാസമായി പാടാൻ സാധിക്കാത്ത പാട്ടാണെങ്കിലും നെല്ലിട തെറ്റാതെ എല്ലാ ഭാവവും ഉൾക്കൊണ്ടാണ് പാർഥിവിന്റെ ആലാപനം. അച്ഛന്റെ മടിയിലിരുന്നാണ് ഈ മിടുക്കന്റെ പാട്ട്. മകനു തെറ്റു പറ്റാതെ ഓരോ വരിയും അച്ഛൻ കൃത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ സംഗീത ഗ്രൂപ്പുകളിൽ വിഡിയോ തരംഗമായി കഴിഞ്ഞു.

അച്ഛനെ പോലെ സംഗീത മേഖലയിൽ താരമാകാൻ പ്രാർഥിവിന് കഴിയും എന്ന തരത്തിലാണ് കമന്റുകൾ. അർഥം മനസ്സിലാക്കിയെടുക്കാനുള്ള പ്രായം എത്തുംമുമ്പ് തന്നെ ഇത്രയും ഭാവം ഉൾക്കൊണ്ട് പാടാനുള്ള പാർഥിവിന്റെ കഴിവിനെ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകർ. അതേസമയം അച്ഛനും മകനും ഒരുമിച്ച് പാടുന്നത് കേൾക്കണമെന്ന ആഗ്രഹം പങ്കുവയ്ക്കുന്നവരും ഏറെയാണ്.

English summary: Little boy Parthiv singing-Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA