ജോർജ് രാജകുമാരന് എട്ടാം പിറന്നാൾ: അപൂർവ ചിത്രം പങ്കുവെച്ച് കെയ്റ്റ് മിഡിൾട്ടൺ

HIGHLIGHTS
  • രാജകുമാരന്റ പുതിയ ചിത്രത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്
prince-william-and-kate-release-birthday-photo-of-prince-george
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രം
SHARE

ബ്രിട്ടിഷ് രാജവംശത്തിലെ ഇളമുറക്കാരനായ ജോർജ് രാജകുമാരന് ഇന്ന് എട്ടാം പിറന്നാൾ. പിറന്നാൾ ദിനങ്ങളിലെ പതിവുതെറ്റിക്കാതെ ജോർജ് രാജകുമാരന്റെ മനോഹരമായ ഒരു ചിത്രം അച്ഛനമ്മമാരായ  വില്യമും കെയ്റ്റ് മിഡിൽട്ടണും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 

എന്നാൽ ജോർജ് രാജകുമാരന്റ പുതിയ ചിത്രത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. അടുത്തിടെ മരണപ്പെട്ട ഫിലിപ് രാജകുമാരനോടുള്ള ബഹുമാനം സൂചിപ്പിക്കുന്നതാണ് ഈ ചിത്രം. മുത്തച്ഛനായ ഫിലിപ് രാജകുമാരന് ഏറെ ആത്മബന്ധം ഉണ്ടായിരുന്ന ലാൻഡ് റോവർ ഡിഫൻഡർ കാറിന് മുകളിൽ ജോർജ് രാജകുമാരൻ ഇരിക്കുന്ന ചിത്രമാണ് ഇത്. നോർഫോക് സന്ദർശനവേളയിൽ കെയ്റ്റ് മിഡിൾട്ടൺ തന്നെയാണ് ചിത്രം പകർത്തിയിരിക്കുന്നത്. 

രാജവംശത്തിലെ ഇളമുറക്കാരുടെ ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ വളരെ വേഗത്തിൽ പിടിച്ചു പറ്റാറുണ്ട്. ജോർജ് രാജകുമാരന്റെ ചിത്രത്തിന്റെ കാര്യവും മറിച്ചല്ല. ചിത്രം പങ്കുവച്ച് മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ആൾക്കാരാണ് രാജകുമാരന് ആശംസകൾ നേർന്നത്.

English summary : Prince William and Kate release birthday photo of son prince George

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA