‘മകൾക്കാവശ്യമുള്ള അവളുടെ അമ്മയാകാനാണ് ഞാൻ ശ്രമിക്കുന്നത്’: ഐശ്വര്യ റായിയുടെ പേരന്റിങ് മന്ത്രം

HIGHLIGHTS
  • ഒരു അഭിമുഖത്തിൽ താരം തന്റെ പേരന്റിങ് ടിപ്സുകൾ പങ്കുവച്ചിരുന്നു
aishwarya-rai-bachchan-revealed-her-unfiltered-parenting-advice
Photo Credit : Instagram
SHARE

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായിയുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. ആരാധ്യയോടൊപ്പം ചിത്രങ്ങൾ പങ്കിടുകയോ ക്യാമറകൾക്ക് ചുറ്റും അവളെ സംരക്ഷിക്കുകയോ ആകട്ടെ, ഐശ്വര്യ എല്ലായ്പ്പോഴും മകൾക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കുന്നത് കാണാം. വോഗ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ താരം തന്റെ പേരന്റിങ് ടിപ്സുകൾ പങ്കുവച്ചിരുന്നു. 

‘ഞാൻ അവളോട് ആജ്ഞാപിക്കുകയോ അവൾക്കായി ഒരു ജീവിതം തിരഞ്ഞെടുക്കുകയോ അല്ല. മകൾക്കാവശ്യമുള്ള അവളുടെ അമ്മയാകാനാണ് ഞാൻ ശ്രമിക്കുന്നത്. അവളെ സന്തോഷവതിയും ആരോഗ്യവതിയുമായി കാണാനും സുരക്ഷിത വ്യക്തിയായി വളരാനും ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടിയിലൂടെയാണ് നാം ദൈവത്തെ കാണുന്നത്, അതാണ് അവൾക്കും അവളിലൂടെ ഞാനും അനുഭവിക്കാൻ ആഗ്രഹിക്കുന്നത്’  എന്നാണ് ഐശ്വര്യ റായിയുടെ  ആ സീക്രട്ട് പേരന്റിങ് മന്ത്രം

പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. 

English summary ; Aishwarya Rai Bachchan revealed her parenting advice

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA