കണ്മണിക്കുട്ടിയ്ക്ക് സർപ്രൈസ് സമ്മാനമൊരുക്കി മുക്തയും റിങ്കുവും – വിഡിയോ

HIGHLIGHTS
  • ഫ്രോസൺ തീമിലായിരുന്ന കണ്മണിയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം
actress-muktha-post-video-of-surprise-birthday-gift-for-daughter-kanmani
SHARE

കണ്മണിക്കുട്ടിയുടെ അഞ്ചാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. ആഘോഷത്തിന്റെ വിഡിയോ മുക്തയും റിമി ടോമിയും തങ്ങളുടെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകൾക്കു നൽകിയ സർപ്രൈസ് സമ്മാനത്തിന്റെ വിഡിയോയുമായി എത്തിയിരിക്കുകയാണ് മുക്ത. ഒരു പട്ടിക്കുഞ്ഞിനെയാണ് കണ്മണിയ്ക്ക് പിറന്നാളിന് മുക്തയും റിങ്കുവും സമ്മാനിച്ചത്.

കണ്മണിയെ കണ്ണുപൊത്തി പിടിച്ച് റിമിക്കൊച്ചമ്മ എത്തിച്ചതും  മനോഹരമായി അലങ്കരിച്ച ഒരു കൂടയിൽ പട്ടിക്കു‍ഞ്ഞിനെ സമ്മാനിക്കുകയാണ് മുക്തയും റിങ്കുവും. സമ്മാനം കണ്ട് അതിശയത്തോടെയും നിറഞ്ഞ സന്തോഷത്തോടെയും നിൽക്കുന്ന കണ്മണിയേയും വിഡിയോയിൽ കാണാം. ഫ്രോസൺ തീമിലായിരുന്ന കണ്മണിയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം.. കുടുംബാംഗങ്ങൾ എല്ലാം ഒത്തു ചേർന്ന ഈ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ റിമി ടോമിയുെട ഔദ്യോഗിക യുട്യൂബ് ചാനലിലാണ് പങ്കുവച്ചിരിക്കുന്നത്.

കണ്മണിയുടെ നാലാമത്തെ പിറന്നാളിന് അമ്മയും മകളും ചേർന്നുള്ള തകർപ്പൻ നൃത്തത്തിന്റെ വിഡിയോ പോസ്റ്റ്  ചെയ്തുകൊണ്ടാണ് മുക്ത കണ്മണിക്കുട്ടിയ്ക്ക് ആശംസ അറിയിച്ചത്. മുക്ത സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും  മുക്തയുടേയും മകളായ കിയാര  എന്ന കണ്മണി സോഷ്യൽ ലോകത്ത് താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടെയും കൺമണിക്കുട്ടി  സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.

 English Summary: Actress Muktha post video of surprise birthday gift for daughter Kanmani

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA