ലാലേട്ടന്റെ സ്പെഷൽ ചിക്കൻ കറിയുമായി ജോമോൾ - വിഡിയോ

HIGHLIGHTS
  • ലാലേട്ടനെ സാങ്കൽപ്പികമായി വിളിച്ച് ആ സംശയമങ്ങു തീർത്തു
jovitha-cooking-mohanlal-special-chicken-curry
ജോവിത
SHARE

ജോമോളെന്നു വിളിക്കുന്ന ജോവിതക്കുട്ടിയ്ക്ക് കാർട്ടൂണിനേയും കളിപ്പാട്ടങ്ങളേയുംകാൾ ഇഷ്ടം പാചകത്തിലാണ്. അടുക്കളയിലിരിക്കാനാണത്രേ കക്ഷിക്ക് കൂ‌ടുതലിഷ്ടം. അങ്ങനെ തനിയെ ഓരോന്ന് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അച്ഛനുമ്മയും അത് വിഡിയോ ചെയ്തു തുടങ്ങി. പിന്നെ മിക്കി ഗേൾസ് ആന്റ് ഡാഡി എന്നൊരു യൂ ട്യൂബ് ചാനലും കുഞ്ഞു ജോമോള്‍ക്കായി തുടങ്ങുകയായിരുന്നു. ഇതുവരെ ചൈനീസ് ഫിലിപ്പീൻസ് തു‌ടങ്ങി നിരവധി റെസിപ്പികളടങ്ങിയ വിഡിയോകൾ ചെയ്തു കഴിഞ്ഞു. ജോമോളുടെ രസകരമായ സംസാരമാണ് വിഡിയോകളുടെ ഹൈലൈറ്റ്.

ഇപ്പോഴിതാ മോഹൻലാൽ കഴിഞ്ഞ ദിവസം പങ്കുവച്ച സ്പെഷൽ ചിക്കൻ കറിയുമായി എത്തിയിരിക്കുകയാണ് ജോമോള്‍. ലാലേട്ടന്റെ കടുത്ത ആരാധികയായ ഈ കുഞ്ഞുമിടുക്കി വൈറലായ ആ ചിക്കൻ കറിയുടെ റെസിപ്പിയും വിഡിയോയുമാണ് പങ്കുവച്ചിരിക്കുന്നത്. പാചകത്തിനിടയിൽ ജോമോൾക്ക് ചില സംശയങ്ങൾ, പിന്നെ ഒട്ടും മടിച്ചില്ല ഫോണെടുത്ത് ലാലേട്ടനെ സാങ്കൽപ്പികമായി വിളിച്ച് ആ സംശയമങ്ങു തീർത്തു. ലാലേട്ടൻ സ്പെഷൽ ചിക്കൻക്കറിയുണ്ടാക്കി അനിയത്തിയ്​ക്കൊപ്പമിരുന്നു കഴിക്കുകയാണ് ജോമോൾ. 

മുൻപൊരിക്കൽ ചൈനീസ് കഞ്ഞിയുണ്ടാക്കുന്ന വിഡിയോയുമായെത്തി ശ്രദ്ധേ നേടിയിരുന്നു ജോമോൾ. കഴിഞ്ഞ കർക്കിടക മാസത്തിലാണ് വെറൈറ്റി കഞ്ഞിയുമായി ഈ മിടുക്കി എത്തിയത്. ബ്രൂണൈയിൽ ദാരുസലാം ഓയിൽ ആന്‍റ് ഫീൽഡിൽ ഉദ്യോഗസ്ഥനായ ജോയിത് ജതിന്റേയും സംഗീത സുഗതന്റേയും മകളാണ് ജോവിത. രണ്ടര വയസുകാരി ജോഗിതയാണ് അനിയത്തി.

English Summary : Jovitha cooking videos Mickey girls and the daddy –Cooking Mohanlal special chicken curry 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA