ഒളിംപിക്സ് കണ്ട ഒരു വയസ്സുകാരിയുടെ ഗംഭീര ജിംനാസ്റ്റിക്സ് പ്രകടനം: വിഡിയോ വൈറൽ

HIGHLIGHTS
  • അനായാസമായി തലകുത്തി മറിയുന്ന ഹാർപറിനെ വിഡിയോയിൽ കാണാം
one-year-old-baby-girl-wows-mother-amazing-gymnastics
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

ടോക്കിയോ ഒളിംപിക്സ് ആരംഭിച്ചതോടെ പലരും മത്സരങ്ങൾ കാണാനായി കൂടുതൽ സമയവും ടെലിവിഷൻ സ്ക്രീനിനു മുന്നിൽ തന്നെയാണ്. മത്സരയിനങ്ങളിൽ  കാണികൾക്ക് ഏറ്റവും ഹരമുള്ള ഇനമാണ് ജിംനാസ്റ്റിക്സ്. കൻസാസ് സ്വദേശിനിയായ ഒരുവയസ്സുകാരി ഹാർപറിന്റെ കാര്യവും മറിച്ചല്ല. എന്നാൽ മറ്റ് കാണികളെ പോലെ വെറുതെ കണ്ടിരുന്ന് ആവേശം കൊള്ളുന്നതിനു പകരം ഹാർപർ ജിംനാസ്റ്റിക്സിലെ മൂവുകൾ സ്വന്തമായി പഠിച്ചെടുത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. 

ടിവിയിലെ ജിംനാസ്റ്റിക്സ് താരങ്ങളുടെ പ്രകടനം അതേപടി കുഞ്ഞുമകൾ അനുകരിക്കുന്നത് കണ്ട ഹാർപറിന്റെ  അമ്മയ്ക്കും ആദ്യം ആ കാഴ്ച വിശ്വസിക്കാനായില്ല. അങ്ങനെയാണ് അവർ മകളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീട്ടിലെ ലിവിങ് റൂമിനുള്ളിൽ ജിംനാസ്റ്റിക്സ് താരങ്ങളെപ്പോലെ  അനായാസമായി തലകുത്തി മറിയുന്ന ഹാർപറിനെ വിഡിയോയിൽ കാണാം. ടിവിയിൽ നിന്ന് മാത്രമാണ് മകൾ നീക്കങ്ങൾ കണ്ടുപിടിച്ചത് എന്ന് അമ്മ പറയുന്നു. 

ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്ര ചെറുപ്രായത്തിൽ  ഹാർപറിന്റേത്  അതിഗംഭീര പ്രകടനമാണെന്നാണ്  പ്രതികരണങ്ങൾ. കുഞ്ഞിന്റ താല്പര്യം മനസ്സിലാക്കി ചെറുപ്പത്തിൽതന്നെ ജിംനാസ്റ്റിക്സിൽ കൃത്യമായ പരിശീലനം നൽകണമെന്ന അഭിപ്രായമാണ്  ഭൂരിഭാഗവും പങ്കുവയ്ക്കുന്നത്. കുഞ്ഞു ഹാർപർ ഭാവിയിലെ ഒളിമ്പ്യൻ ആകുമെന്നതിൽ സംശയമില്ല എന്നും പലരും കുറിക്കുന്നു.

English summary; One year old baby girl wows mother amazing gymnastics

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA