ADVERTISEMENT

മകന്‍ സിമ്പയുടെ കൂടെയുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. അവനിലൂടെ മേഘ്ന തന്റെ ഭര്‍ത്താവിനെ കാണുന്നു. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ജീവിതത്തിലേറ്റ ആ തീരാവേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരുവെന്നാണ് ഈ കുഞ്ഞുതാരം അറിയപ്പെടുന്നത്.

ഇപ്പോൾ മകനുമൊത്തുള്ള ഒരു മനോഹരമായ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി മേഘ്ന രാജ്. ജൂനിയർ ചീരുവിനോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് ചിത്രത്തിന് താഴെ. ജൂനിയർ ചീരു ചീരഞ്ജീവിയെ പോലെ തന്നെയാണ് കാണാനെന്നാണ് ആരാധകരുടെ കമന്റുകൾ.  കുഞ്ഞുചീരുവിനൊപ്പം സന്തോഷമായിരിക്കൂ എന്ന് മേഘ്നയോട് പറയുകയാണ് ചില ആരാധകർ

ജൂനിയർ ചീരുവിന് ആറ് മാസമായപ്പോൾ മകന്റെ മനോഹരമായ ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു. ‘അപ്പയും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെ യാണ് മേഘ്ന ആഘോങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്

ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ജൂനിയർ ചീരുവിന് അഞ്ച് മാസം പൂർത്തിയായപ്പോഴും മകന് ആശംസകളുമായി ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍. കുഞ്ഞിന് ആശംസകളുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ.

 

English summary: Actress Megna Raj post photo with son Simba

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com