വീഴ്ചയിൽ നിന്നും വിജയത്തിലേയ്ക്ക്; റോളർ സ്‌കേറ്റിങ്ങിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി നാലുവയസുകാരി

HIGHLIGHTS
  • വീഴ്ചയിൽ തളരാതെ വേഗം എഴുന്നേറ്റ് ഒരൊറ്റ കുതിപ്പായിരുന്നു
four-year-old-meiah-roller-skating-performance-viral
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

പരാജയം വിജയത്തിന്റെ മുന്നോടിയാണെന്നു പറയുന്നത് എത്ര ശരിയാണെന്നു കാണിച്ചു തരികയാണ് ഈ നാല് വയസുകാരിയുടെ വിഡിയോ. പരാജയത്തിൽ തളരാതെ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പായുന്ന ഈ കുരുന്നിന്റെ വിഡിയോ നാം ഓരോരുത്തർക്കും പ്രചോദനമാണ്. വൈറലായ ഒരു റോളർ സ്‌കേറ്റിങ് മത്സരത്തിന്റെ വിഡിയോയാണിത്. എട്ട് വയസുള്ള കുട്ടികൾക്കുള്ള മത്സരമായിരുന്നു അത്, അതിനിടയിൽ നാല് വയസ്സുകാരി മിയയും.

മത്സരം തുടങ്ങിയപ്പോൾ എല്ലാ കുട്ടികളും മുന്നോട്ടു പാഞ്ഞു, എന്നാൽ കൂട്ടത്തിൽ ചെറിയ മിയ ആകട്ടെ താഴെ വീഴുകയാണ്. എന്നാൽ വീഴ്ചയിൽ തളരാതെ വേഗം എഴുന്നേറ്റ് ഒരൊറ്റ കുതിപ്പായിരുന്നു. പിന്നീട് കണ്ടത് അവളുടെ അവിശ്വസനീയമായ കുതിപ്പായിരുന്നു. എല്ലാവരേയും പിന്നിലാക്കി മിയ വിജയത്തിലേയ്ക്ക് കുതിച്ചെത്തി. 2020 ൽ പുറത്തിറങ്ങിയ  ഈ വിഡിയോ  വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. 

പരാജയത്തിൽ തളരാതെ ഒരു പോരാളിയെപ്പോലെ വിജയം കൈപ്പിടിയിലൊതുക്കിയ മിയയെ അഭിന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.  500 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി ഈ കുട്ടിത്താരത്തിന്റെ വിഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary:  Four year old Meiah roller skating performance- Viral

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA