ലോകത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥി 11-കാരിയായ ഇന്ത്യൻ-അമേരിക്കൻ പെൺകുട്ടി

HIGHLIGHTS
  • ടെസ്റ്റുകളിലെ അസാധാരണ പ്രകടനത്തിനാണ് ഈ മിടുക്കിയെ ആദരിച്ചത്
11-year-old-indian-american-girl-natasha-peri-declared-worlds-brightest-students
ചിത്രത്തിന് കടപ്പാട് :യുട്യൂബ്
SHARE

ഒരു വിദ്യാർത്ഥിയെ പ്രവേശനത്തിനായി സ്വീകരിക്കണോ എന്ന് നിർണ്ണയിക്കാൻ പല കോളേജുകളും ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ടെസ്റ്റുകളാണ് സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കൻ കോളേജ് ടെസ്റ്റിംഗ് (ACT) എന്നിവ. ചില കമ്പനികളും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകൾ നൽകുന്നതിന് ഇതിന്റെ സ്കോറുകൾ ഉപയോഗിക്കുന്നു. എല്ലാ കോളേജുകളിലും വിദ്യാർത്ഥികൾ ഇതിന്റെ സ്കോറുകൾ അവരുടെ സർവകലാശാലകൾക്ക് സമർപ്പിക്കേണ്ടതുണ്ട്. അത്തരത്തിൽ ഈ ടെസ്റ്റുകളിലെ അസാമാന്യ പ്രകടനത്തിന് 11-കാരിയായ ഇന്ത്യൻ-അമേരിക്കൻ പെൺകുട്ടിയായ നതാഷ പെരിയെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളിലൊരാളായി യുഎസ് സർവകലാശാല തിരഞ്ഞെടുത്തു.ന്യൂജേഴ്‌സിയിലെ തെൽമ എൽ സാൻഡ്‌മിയർ എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ് നതാഷ പെരി.

ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് (CTY) ടാലന്റ് സെർച്ചിന്റെ ഭാഗമായി നടത്തിയ ടെസ്റ്റുകളിലെ അസാധാരണ പ്രകടനത്തിനാണ് ഈ മിടുക്കിയെ ആദരിച്ചത്.

2020-21 ടാലന്റ് സെർച്ചിൽ 84 രാജ്യങ്ങളിൽ നിന്നുള്ള 19,000 വിദ്യാർത്ഥികളിൽ ഒരാളായിരുന്നു നതാഷ പെരി ലോകമെമ്പാടുമുള്ള മിടുക്കരായ വിദ്യാർത്ഥികളെ തിരിച്ചറിയാനും അവരുടെ യഥാർത്ഥ അക്കാദമിക് കഴിവുകളുടെ വ്യക്തമായ ചിത്രം നൽകാനുമാണ് ഈ ടെസ്റ്റിംഗ് നടത്തുന്നത്. ‘ഈ അവാർഡ് കൂടുതൽ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു’  എന്നാണ് പെരി ഇതേക്കുറിച്ച് പ്രതികരിച്ചത്,  അമേരിക്കയിലെ അൻപത് സംസ്ഥാനങ്ങളിലേയും കുട്ടികൾ ഇതിൽ പങ്കെടുത്തിരുന്നു.  പ്രായമോ വംശമോ ഒന്നും ഈ അവാർഡിന് മാനദണ്ഡമല്ല.

English summary: 11 year old Indian American girl Natasha Per declared world's brightest students

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA