ബലൂണുകൾക്കൊപ്പം പറന്നുയർന്ന് കുഞ്ഞ്, രക്ഷിക്കാൻ ഓടിയെത്തി അമ്മ : ഒടുവിൽ കണ്ടതോ?

HIGHLIGHTS
  • കുഞ്ഞ് പറന്നുയരുന്ന കാഴ്ച കണ്ടാണ് ഈ അമ്മ ഭയന്നു പോയത്
mother-s-reaction-to-flying-baby-viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

നിമിഷനേരത്തേക്ക് ശ്രദ്ധ തെറ്റിയാൽ പോലും കുഞ്ഞുങ്ങൾക്ക് അപകടം ഉണ്ടാവാനുള്ള സാധ്യതകളേറെയാണ്. തന്റെ കുഞ്ഞിന് അത്തരം ഒരു അപകടം സംഭവിക്കുകയാണെന്ന് കരുതി ഭയന്നു പോയ ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നടക്കാൻ പോലും പ്രായമാകാത്ത പെൺകുഞ്ഞ് ശരീരത്തിൽ  ബലൂണുകൾ കെട്ടിയ നിലയിൽ തറയിൽ നിന്നും പറന്നുയരുന്ന കാഴ്ച കണ്ടാണ് ഈ അമ്മ ഭയന്നു പോയത്. 

വീട്ടിൽ നടക്കുന്ന ആഘോഷത്തിനായി മുറി അലങ്കരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ കാഴ്ച അമ്മ കണ്ടത്. ഇതോടെ കുഞ്ഞിനെ രക്ഷിക്കാൻ ഓടി അടുത്തെത്തുകയും ചെയ്തു. പക്ഷേ അപ്പോഴാണ് ട്വിസ്റ്റ്. യുവതിയുടെ ഭർത്താവിന്റെ കൈക്കുള്ളിൽ ഇരുന്നാണ് കുഞ്ഞ് മുകളിലേക്ക് ഉയർന്നത്. തന്നെ കാണാനാവാത്ത വിധം ഭിത്തിക്കു പിന്നിൽ ഒളിച്ചിരുന്നാണ് ഇയാൾ കുഞ്ഞിനെ ഒറ്റക്കൈ കൊണ്ട് മുകളിലേക്ക് ഉയർത്തിയത്. ഒറ്റനോട്ടത്തിൽ ധാരാളം ബലൂണുകൾ കെട്ടിയ നിലയിൽ കുഞ്ഞ് തനിയെ ഉയർന്നു പോവുകയാണെന്നേ ആർക്കും തോന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിലാണ് കുഞ്ഞിന്റെ ഇരുപ്പ്. 

കുഞ്ഞിന് അപകടം ഒന്നുമില്ലയെന്നും ഒപ്പമുള്ളവർ ഒപ്പിച്ച പ്രാങ്ക് ആണെന്നും  മനസ്സിലായതോടെ അമ്മ ആശ്വസിക്കുന്നതും വിഡിയോയിൽ കാണാം. 64 ലക്ഷത്തിൽപ്പരം ആളുകളാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്. രസകരമായ വിഡിയോ എന്ന് ധാരാളം ആളുകൾ കമന്റ് ബോക്സിൽ പ്രതികരിക്കുന്നുണ്ട്. അതേസമയം കുഞ്ഞുങ്ങളെവച്ച് ഇത്തരം പ്രാങ്കുകൾ ചെയ്യുന്നതിലെ അപകടവും ചിലർ ചൂണ്ടിക്കാണിക്കുന്നു.

English summary: Mother's reaction to flying baby-Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA