കാബൂൾ വിമാനത്താവളത്തിലെ തിക്കിൽപ്പെട്ട് മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞ് കുഞ്ഞ്

HIGHLIGHTS
  • കൈ കുഞ്ഞിന്റെ ഈ ദൃശ്യം കരളലിയിക്കുന്നതാണ്
seven-month-old-infant-separated-from-parents-during-chaos-at-kabul-airport
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ താലിബാൻ ഏറ്റെടുത്തതോടെ, രാജ്യം വിടാനുള്ള പരിഭ്രാന്തിയിൽ  ജനങ്ങൾ പരക്കം പായുകയാണ്. ഇതിനിടയിൽ ഏറെ പ്രയാസമേറ്റു വാങ്ങുന്നത് കുഞ്ഞുങ്ങളാണ്. അത്തരം നിരവധി ദയനീയമായ ദൃശ്യങ്ങൾ നാം ദിവസേന മാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. ഓഗസ്റ്റ് 17-ന് കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ഒരു കൈക്കുഞ്ഞിന്റെ ദൃശ്യം കരളലിയിക്കുന്നതാണ്. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞതാണ് ഏഴ് മാസം പ്രായം വരുന്ന ഈ കുഞ്ഞ്.

ഒരു പ്രാദേശിക വാർത്താ ഏജൻസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ ചിത്രവും വാർത്തയും വളരെ വേഗമാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. സമൂഹമാധ്യമങ്ങളുടെ കൂടെ സഹായത്തോടെ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് നിരവധി ഭീകര ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

കാബൂളിൽ താമസിക്കുന്ന ഒരു ദമ്പതികൾ തങ്ങളുടെ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതിപ്പെട്ടിരുന്നു. താലിബാൻ ആക്രമണത്തിൽ ജനങ്ങളുടെ ജീവിതം തകരുന്നതും ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ വിധിയെക്കുറിച്ചും  സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേരാണ് തങ്ങളുടെ വേദന പ്രകടിപ്പിച്ചത്. 

English summary : Seven month old infant separated from parents during chaos at Kabul airport

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA