ഒരു വയസ്സുകാരൻ വെയ്റ്റ് ലിഫ്റ്റർ: എടുത്തു ഉയർത്തുന്നത് 6 കിലോ ഭാരം

HIGHLIGHTS
  • ഈ കുരുന്ന് ഭാവിയിലെ ഒളിമ്പിക് താരമാണ് എന്നതിൽ സംശയമില്ല
one-year-old-toddler-lifts-six-kg-medicine-ball-viral-video
SHARE

കുഞ്ഞു കളിപ്പാട്ടങ്ങൾ വലിച്ചു കൊണ്ട് നടക്കാൻ പോലും നന്നേ കഷ്ടപ്പെടുന്ന പ്രായത്തിൽ ഏറെ ഭാരമുള്ള വസ്തുക്കൾ എടുത്തുയർത്തി അദ്​ഭുതമാവുകയാണ് ഒരു വയസ്സ് പ്രായമുള്ള ഒരു കുരുന്ന്.17 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വിഡിയോയിലൂടെയാണ് കുരുന്നിന്റെ അസാമാന്യ പ്രകടനം ശ്രദ്ധ നേടുന്നത്. 

ഒന്നും രണ്ടുമല്ല ആറ് കിലോ ഭാരമുള്ള ഒരു വലിയ ബോൾ എടുത്തു ഉയർത്താനാണ് കുഞ്ഞിന്റെ ശ്രമം. ഭാരദ്വഹനത്തിൽ പരിശീലനം നേടിയ ആളുകളെ പോലെ ഏറെ ശ്രദ്ധയോടെയാണ് ബോൾ ഉയർത്തുന്നത്. അല്പം ആയാസപ്പെടുന്നുണ്ടെങ്കിലും തന്റെ ശ്രമത്തിൽ നിന്നും പിന്തിരിയാൻ കക്ഷി തയ്യാറല്ല. ഒടുവിൽ  കുഞ്ഞ് ലക്ഷ്യം നേടുകതന്നെ ചെയ്തു. ഏതാനും സെക്കൻഡുകൾ ബോൾ എടുത്തുയർത്തി നിന്ന ശേഷം അത് തിരികെ തറയിൽ വയ്ക്കുന്നതായും വിഡിയോയിൽ കാണാം. 

സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിക്കുന്ന വിഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കുരുന്ന് ഭാവിയിലെ ഒളിമ്പിക് താരമാണ് എന്നതിൽ സംശയമില്ല എന്നാണ് പലരും കുറിക്കുന്നത്. അതേസമയം എല്ലുകൾ ശരിയായി ഉറക്കാത്ത പ്രായത്തിൽ ഇത്രയും വലിയ അഭ്യാസം കാണിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ്.

English summary : One year old toddler lifts six kg medicine ball-Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA