ADVERTISEMENT

അപകടകാരികളായ മൃഗങ്ങളുടെയടുത്ത് കുഞ്ഞുങ്ങളെ  എത്തിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളായാലും അവ ഉപദ്രവിക്കില്ല എന്ന ധാരണയോടെ കുഞ്ഞുങ്ങൾക്ക് സമീപ വിടുന്നത് വലിയ അപകടങ്ങൾക്ക് വഴിവച്ചെന്നു വരാം.  റഷ്യയിലെ ഒരു പെറ്റിങ്ങ് സൂവിൽനിന്നുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിന് ഉദാഹരണമാണ്. മൃഗശാലയിൽ വളർത്തുന്ന പാമ്പ് ഒരു അഞ്ച് വയസ്സുകാരിയുടെ മുഖത്ത് കടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. 

വിക്ടോറിയ എന്ന് പേരുള്ള കുട്ടിയുടെ കഴുത്തിൽ പാമ്പിനെ ചുറ്റിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ്  പാമ്പിന്റെ കടിയേറ്റത്. പെറ്റിങ് സുവിൽ വളർത്തുന്ന മൃഗങ്ങളെ സന്ദർശകരുമായി അടുത്തിടപഴകാൻ  അനുവദിക്കുന്നത് സാധാരണമാണ്. എന്നാൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത് എന്ന് മൃഗശാല അധികൃതർ പറയുന്നു. വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. എങ്കിലും ഉടൻ തന്നെ ആംബുലൻസ് സഹായത്തോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

വിക്ടോറിയയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പാമ്പിന് സമീപം എത്തുന്നതിന് അൽപം മുൻപായി കുട്ടി ചിക്കൻ കഴിച്ചിരുന്നു. കഴുത്തിലിട്ട സമയത്ത്  ഭക്ഷണത്തിന്റെ  മണം ലഭിച്ചതിനാലാവണം പാമ്പ് കുട്ടിയുടെ മുഖത്ത് കടിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്തായാലും സന്ദർശകരുടെ കയ്യിൽ പാമ്പുകളെ നൽകുന്ന പതിവ് ഇതോടെ നിർത്തലാക്കാനാണ് മൃഗശാലയുടെ തീരുമാനം.

English summary : Snake bites five year old girl's face poses picture in Russian petting zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com