ADVERTISEMENT

കടയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ദേഹത്ത് വീണുണ്ടായ അപകടത്തിൽ അഞ്ചു വയസ്സുകാരൻ മരിച്ചു. ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിലാണ് സംഭവം. കുടുംബത്തിനൊപ്പം ഷോപ്പിങ്ങിനത്തിയ ഫ്രെഡ്ഡി ഫാരോ എന്ന അഞ്ചുവയസുകാരന്റെ ദേഹത്തേക്ക് വലിയ കണ്ണാടി വന്നു പതിക്കുകയായിരുന്നു. 

വീഴ്ചയെ തുടർന്ന് കണ്ണാടി തകർന്ന് വലിയ മുറിവുകളാണ് ഫ്രെഡ്ഡിയുടെ ശരീരത്തിൽ ഉണ്ടായത്. സ്റ്റോർ ജീവനക്കാരും ഷോപ്പിങ്ങിന് എത്തിയ മറ്റുള്ളവരും ചേർന്ന് കണ്ണാടി കുട്ടിയുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്തു. അടിയന്തര സർവീസിനെ വിവരമറിയിച്ച് വൈകാതെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ആറുദിവസം ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും മുറിവുകൾ സാരമായതിനെത്തുടർന്ന് കുട്ടി മരിക്കുകയായിരുന്നു. രണ്ടു സഹോദരങ്ങൾ അടങ്ങുന്ന ഫ്രെഡ്ഡിയുടെ കുടുംബം ഇപ്പോഴും മകനെ നഷ്ടപ്പെട്ട യാഥാർഥ്യവുമായി പൊരുത്തപ്പെടാനാവാത്ത കഴിയുകയാണ്. 

അപകടത്തെ തുടർന്ന് കുട്ടിക്കുള്ള ആദരസൂചകമെന്നോണം ദിവസങ്ങളായി ഫെൻവിക്സ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ അടച്ചിട്ടിരിക്കുകയാണ്. സംഭവം പ്രദേശത്ത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഫ്രെഡ്ഡിയുടെ മൃതദേഹം കുതിരകളെ പൂട്ടിയ മഞ്ചത്തിലാണ് ക്രിമറ്റോറിയത്തിലേക്ക് എത്തിച്ചത്. നൂറുകണക്കിനാളുകൾ കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് റോഡിനിരുവശവുമായി അണിനിരന്നിരുന്നു. അതേസമയം ദാരുണമായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കോൾചെസ്റ്റർ കൗൺസിൽ അറിയിച്ചു.

English summary : Boy, five, who was killed when mirror in the department store fell on him 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com